എടക്കര മരുതയില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. നിലമ്പൂരിനടുത്ത് മരുതയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മയെയാണ് വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്
മലപ്പുറം: നിലമ്പൂരിനടുത്ത് മരുതയില്‍ യുവ ഡോക്ടര്‍ മരിച്ചനിലയില്‍. കളത്തില്‍ വീട്ടില്‍ മോഹ നന്റെ മകള്‍ ഡോ. രേഷ്മയെയാണ് വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരു പത്തിയഞ്ച് വയസായിരുന്നു. ബെംഗളൂരുവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന രേഷ്മ ഓ ണം അവധിക്ക് വീട്ടിലേക്ക് എത്തിയതായിരുന്നു.
ഉറക്കഗുളിക അമിതമായി കഴിച്ചതാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. പൊലീസ് അന്വേ ഷണം ആരംഭിച്ചിട്ടുണ്ട്. എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു ഡോ.രേ ഷ്മ. ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാള്‍ അടുത്തിടെ പിന്‍മാറിയിരുന്നു. ഈ മനോവിഷമ ത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
അമിതമായ ഗുളികകള്‍ കഴിച്ച രേഷ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നാളെ സംസ്‌ക്കരി ക്കും. വഴിക്കടവ് പൊലീസ് രാവിലെ വീട്ടില്‍ എത്തി ഇന്‍ക്വസ്‌റ് നടത്തി.










