ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ ചെന്നൈയില്‍ വെച്ചാണ് മരണമുണ്ടായത്. സംസ്‌കാരം വൈകീട്ട് 4 മണിക്ക് ചെന്നൈ സാലിഗ്രാമത്തില്‍ നടക്കും
ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ മലയാള നടി ചിത്ര അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാത ത്തെ തുടര്‍ന്ന് പുലര്‍ച്ചെ ചെന്നൈയില്‍ വെച്ചാണ് മരണമുണ്ടായത്. സംസ്‌കാരം വൈകീട്ട് 4 മണി ക്ക് ചെന്നൈ സാലിഗ്രാമത്തില്‍ നടക്കും.
തമിഴ്, മലയാളം. തെലുങ്കു അടക്കം വിവിധ ഭാഷകളിലായി ചെറുതും വലുതുമായ നൂറിലേറെ സി നിമകളില്‍ അഭിനയിച്ചിട്ടുണ്ട്.അമരം, ഒരു വടക്ക ന്‍ വീരഗാഥ, പഞ്ചാഗ്‌നി, അദ്വൈതം, ദേവാസു രം, ആട്ടക്കലാശം, ഏകലവ്യന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിത യായിരുന്നു ചിത്ര. മോഹന്‍ലാലിന്റെ നായികയായി എത്തിയ ആട്ടക്കലാശം ആയിരുന്നു മലയാള ത്തിലെ ആദ്യ ചിത്രം.
അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമയില്‍ ബാലതാരമായി ചലച്ചിത്ര രംഗത്തെത്തി. രാജപാര്‍ വൈയിലൂടെയാണ് പ്രധാന വേഷത്തിലെത്തുന്ന ത്. തുടര്‍ന്ന് സന്ദര്‍ഭം, ഇവിടെ ഇങ്ങനെ, മകന്‍ എന്റെ മകന്‍, കഥ ഇതുവരെ, ഉയരും ഞാന്‍ നാടാകെ, പത്താമുദയം, പഞ്ചാഗ്‌നി, ശോഭ്രാജ്, മുക്തി, അസ്ഥികള്‍ പൂക്കുന്നു, ഒരു വടക്കന്‍ വീരഗാഥ, കളിക്കളം, മാലയോഗം, അമരം, നാടോടി, അദ്വൈ തം, കമ്മീഷണര്‍, ദേവാസുരം, ആറാം തമ്പുരാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
1965 ല്‍ മാധവന്‍-ദേവി ദമ്പതികളുടെ രണ്ടാമത്തെ മകളായി കൊച്ചിയിലാണ് ചിത്രയുടെ ജനനം. വിജയരാഘവനാണ് ഭര്‍ത്താവ്. മഹാലക്ഷ്മി മകളാണ്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി ചെന്നൈയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.