ഡ്രഗ്സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് വാക്സിന്‍ വിതരണത്തിന് അനു മതി ലഭിക്കുന്ന ആറാമത്തെ വാക്സിനാവും സൈക്കോവ് ഡി. നിലവില്‍ കോവാക്സിന്‍, കോവി ഷീല്‍ഡ്, മോഡേണ, സ്പുട്നിക് , ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നി വാക്സിനുകള്‍ക്കാ ണ് അംഗീകാരം ലഭിച്ചത്
ന്യൂഡല്‍ഹി : അഹമ്മദാബാദ് ആസ്ഥാനമായുള്ള പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില്ല ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ സൈക്കോവ്-ഡി ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ അടി യന്തര അനുമതി നല്‍കി. 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് നല്‍കാവുന്ന രാജ്യത്ത് ആദ്യത്തെ വാക്സിനാണിത്. ലോകത്തിലെ ഒരേയൊരു ഡിഎന്‍എ അധിഷ്ഠിത വാക്സിന്‍ കൂടിയാണിത്. ഇത് സൂ ചി ഇല്ലാതെ നല്‍കാം, വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനിടയുള്ള സാധ്യത വളരെ കുറവാണെ ന്നും കമ്പനി അവകാശപ്പെടുന്നു.
വാക്സിന് 28,000 ത്തിലധികം പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്. രാജ്യത്തെ 50-ഓളം കേന്ദ്ര ങ്ങളിലാണ് സൈകോവ്-ഡിയുടെ പരീക്ഷണം നടന്ന ത്. 12-18 വയസ്സുള്ള 1000 ത്തോളം കുട്ടികളും ഇവരുടെ പരീക്ഷണത്തില്‍ പങ്കാളികളായിരുന്നു. പ്ര തിവര്‍ഷം 100 ദശലക്ഷം ഡോസ് മുതല്‍ 120 ദശലക്ഷം ഡോസ് വരെ നിര്‍മിക്കാനുള്ള പദ്ധതിയു ണ്ടെന്നും വാക്‌സിന്‍ സംഭരണം ആരംഭിച്ചതായും സൈഡസ് കാഡില അറിയിച്ചു. ഇന്ത്യയില്‍ അ ടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ കോവിഡ് വാക്സിനാണിത്.
സൈക്കോവ് ഡി. നിലവില്‍ കോവാക്സിന്‍, കോവിഷീല്‍ഡ്, മോഡേണ, സ്പുട്നിക് , ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നി വാക്സിനുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.