ഇന്‍ഡോര്‍ നഗരത്തില്‍ നടന്ന യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്ക്കെടുത്ത് ബിജെപി പതാകയുടെ പെയിന്റടിച്ചത്. മൃഗങ്ങ ളോടുള്ള ക്രൂരത തടയുന്ന 1960 നിയമ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
ഇന്‍ഡോര്‍: ബിജെപിയുടെ ജന്‍ ആശിര്‍വാദ യാത്രയില്‍ കുതിരയുടെ മേല്‍ പാര്‍ട്ടി പതാകയുടെ പെയിന്റടിച്ചത് വിവാദമായി. പാര്‍ട്ടിയുടെ നടപടിക്കെതിരേ ബിജെപി എംപി മനേകാ ഗാന്ധിയുടെ എന്‍ജിഒ സംഘടനയായ പീപ്പിള്‍ ഫോര്‍ അനിമല്‍സ് (പിഎഫ്എ) ഇന്‍ഡോര്‍ പൊലിസില്‍ പരാതി നല്‍കി. വ്യാഴാഴ്ച കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പരിപാടിക്കിടെയാണ് ചായം പൂശിയ കുതിരയെ അണിനിരത്തിയത്.
വ്യാഴാഴ്ച ഇന്‍ഡോര്‍ നഗരത്തില്‍ നടന്ന യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്ക്കെടുത്ത് ബിജെ പി പതാകയുടെ പെയിന്റടിച്ചത്. മൃഗങ്ങ ളോടുള്ള ക്രൂരത തടയുന്ന 1960 നിയമപ്രകാരമാണ് എ ഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
22സംസ്ഥാനങ്ങളിലുടെയാണ് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ ജന്‍ ആശീര്‍വാദ് യാത്ര നടത്തു ന്നത്. ഇതിലുടെ പുതിയ കേന്ദ്രമന്ത്രിമാരെ പരി ചയപ്പെടുത്തുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. 150 ലോക്സഭാ മണ്ഡലങ്ങളും 15,000 കിലോമീറ്ററിലധികം ദൂരവും ലക്ഷ്യം വെക്കുന്ന ബിജെപി, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെക്കുന്നു.
വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യയുടെ യാത്ര ഇന്‍ഡോറിലെ വിവിധ ഭാഗങ്ങളില്‍ കൂടിയാ യിരുന്നു. അതിനിടെയാണ് പാര്‍ട്ടിപതാകയുടെ നിറം തേച്ച കുതിരയെ പരിപാടിയില്‍ പങ്കെടുപ്പി ച്ചത്. മുന്‍ കൗണ്‍സിലറാണ് കുതിരെ പരിപാടിക്കായി എത്തിച്ചത്. കുതിരയുടെ മേല്‍ കാവിയും പച്ചയും കൂടാതെ താമര ചിഹ്നവും വരച്ചുവെച്ച് ബിജെപി എന്ന് എഴുതിയിരുന്നു. ഇത് മൃഗങ്ങ ളോടുള്ള ക്രൂരതയാണെന്ന് കാണിച്ചാണ് പീപ്പിള്‍ ഫോര്‍ അനിമല്‍സ് പ്രവര്‍ത്തകര്‍ ഇന്‍ഡോറിലെ സംയോഗിതഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കുതിരയെ ഇത്തരത്തില്‍ യാത്ര യില്‍ പങ്കെടുപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ട പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന എന്‍ജിഒയുടെ പ്രാദേശിക പ്രതിനിധികള്‍ ഇന്‍ഡോറിലെ സംയോഗിതഗഞ്ച് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരു ന്നു.