തുടര്‍ച്ചയായി വരുന്ന പൊതു അവധിയുടെ മറവില്‍ ഭൂമി നിരത്തി തരംമാറ്റം ഉള്‍പ്പെ ടെയുള്ള ക്രമ ക്കേടുകള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെ ട്ടാല്‍ അധികാരികളെ അറിയി ക്കണമെന്ന് നിര്‍ദേശം
കൊച്ചി : തുടര്‍ച്ചയായി വരുന്ന പൊതു അവധിയുടെ മറവില്‍ ഭൂമി നിരത്തി തരംമാറ്റം ഉള്‍പ്പെടെ യു ള്ള ക്രമക്കേടുകള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെ ട്ടാല്‍ അധികാരികളെ അറിയിക്കണമെന്ന് നിര്‍ദേശം. എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കാണ് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഭൂമിതരം മാറ്റം സംബന്ധിച്ച എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയില്‍ പെട്ടാലോ പരാതികള്‍ ഉണ്ടെങ്കി ലോ പൊതു അവധി ദിവസങ്ങളിലും ജില്ലാ ഭരണകൂടത്തെ അറിയിക്കാം. അതിനായി ജില്ലാ തല ത്തിലും താലൂക്ക് തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഫീല്‍ഡ്തല സ്‌ക്വാ ഡുകളും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
ഭൂമിതരം മാറ്റവുമായി ബന്ധപ്പെട്ട പരാതികള്‍ വില്ലേജ് ഓഫീസര്‍മാരെയും പൊലീസിനെയും അറി യിക്കുകയും ചെയ്യാം. പൊതു അവധി ദിവസങ്ങളിലും വൈകുന്നേരം 6 മണിക്ക് ശേഷവും മണ്ണ് എടുക്കുന്നതിനോ മണ്ണ് അടിക്കുന്നതിനോ അനുവാദം ഉണ്ടായിരിക്കുകയില്ല. ഭൂമിതരം മാറ്റം നട ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.
പരാതികള്‍ അറിയിക്കാനുള്ള ടെലഫോണ്‍ നമ്പറുകളും കളക്ടര്‍ ഫെയ്സ്ബുക്കിലൂടെ പരസ്യപ്പെടു ത്തിയിട്ടുണ്ട്. ജില്ലാ തല കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ഇതാണ്. എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ 1077 (ടോള്‍ ഫ്രീ നമ്പര്‍)
ലാന്‍ഡ് ഫോണ്‍ : 0484-2423513
മൊബൈല്‍ : 94000 21077
സംസ്ഥാന കണ്‍ട്രോള്‍ റൂം നമ്പര്‍ : 04712 333198