റെയില്‍വേയിലും, വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിക്കും. തട്ടിപ്പെന്ന് ബോധ്യപ്പെട്ട് പണം തിരികെ ചോദിച്ചാല്‍ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തും. മയക്കുമരുന്ന് അടക്കം നല്‍കിയാണ് ദൃശ്യങ്ങള്‍ സനീഷ് ചിത്രീകരിക്കുന്നതെന്ന് യുവതി കള്‍ പറയുന്നു
കൊച്ചി : സെക്‌സ് റാക്കറ്റ് പ്രധാന പ്രതി പിടിയില്‍. പതിനാലോളം സ്ത്രീകളുടെ അശ്ലീല വീഡിയോ ചി ത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് പ്രധാന പ്രതി സനീഷ് പിടിയിലായ ത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കൊച്ചിയില്‍ സെക്സ റാക്കറ്റ് നടത്തിയിരുന്ന ഇയാളെ പി ടി കൂടിയത്. തൊടുപുഴ സ്വദേശിയായ ഇയാള്‍ വലിയ ലൈംഗീകചൂഷണമാണ് നടത്തിയിരുന്ന ത്. നെയ്യാറ്റിന്‍കരയിലുള്ള ഒരു അഭിഭാഷകയും സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂച നയാണ് പൊലീസില്‍ നിന്ന് ലഭിക്കുന്നത്.
വിവാഹ മോചന കേസുമായി എത്തുന്ന സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശിയായ സനീഷിന്റെ അടുത്തെത്തിക്കുന്നത് നെയ്യാറ്റിന്‍കരയിലെ അഭിഭാഷക. റെയില്‍വേയിലും, വിദേശ ത്തും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിക്കും. തട്ടിപ്പെന്ന് ബോധ്യപ്പെട്ട് പണം തിരികെ ചോ ദിച്ചാല്‍ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തും. പതിനാലോളം സ്ത്രീകളെയാണ് ഇയാള്‍ വലയിലാക്കിയത്.
മയക്കുമരുന്ന് അടക്കം നല്‍കിയാണ് ദൃശ്യങ്ങള്‍ സനീഷ് ചിത്രീകരിച്ചതെന്നും തങ്ങളുടെ സമ്മതമി ല്ലാതെ വീഡിയോ ചിത്രീകരിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നുവെന്നും കാസര്‍ഗോഡ് സ്വദേശി യായ യുവതി പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.