ചേര്‍ത്തല നഗരസഭ 34-ാം വാര്‍ഡ് കുറ്റിക്കാട് കവല മാച്ചാ ന്തറ സജീവിന്റെ മകള്‍ അനന്തല ക്ഷ്മി(24)യെ ആണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്
ചേര്‍ത്തല: യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി നാലുപവന്‍ സ്വര്‍ണം കവര്‍ന്നു. ചേര്‍ത്തല നഗരസഭ 34-ാം വാര്‍ഡ് കുറ്റിക്കാട് കവല മാച്ചാ ന്തറ സജീവിന്റെ മകള്‍ അനന്തലക്ഷ്മി(24)യെ ആണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. വൈകിട്ട് മൂന്നരയോടെയാണ് സംഭവം.
അപ്രതീക്ഷിതമായി ഗേറ്റ് തുറന്നു വീട്ടിലേക്കു ഒരാള്‍ കയറിയത്. കറുത്ത പാന്റും നീല ഷര്‍ട്ടും ധരിച്ച മെലിഞ്ഞ ശരീരമുള്ളയാള്‍ മാസ്‌കും ധരി ച്ചിരുന്നു. സ്വീകരണമുറിയില്‍ ഇരിക്കുകയായി രുന്ന അനന്തലക്ഷ്മിക്കു നേരെ കത്തിവീശി ഇയാള്‍ ഭീഷണി മുഴക്കിയ ശേഷം യുവതിയെ ഭിത്തി യില്‍ ചാരി നിര്‍ത്തി. തുടര്‍ന്ന് കത്തികാട്ടി കിടപ്പുമുറിയിലെത്തിച്ച ശേഷം അലമാര തുറക്കാനാ വശ്യപ്പെട്ടു. അലമാരയിലെ വസ്ത്രങ്ങളെല്ലാം വലിച്ചിട്ട ശേഷം അക്രമി കുട്ടിയെകൊണ്ടു ലോക്കറി ന്റെ താക്കോലെടുപ്പിച്ച ശേഷം ലോക്കര്‍ തുറന്ന് നാലുപവന്‍ വരുന്ന മാലകൈക്കലാക്കുകയായിരു ന്നു.തിരികെ പുറത്തേക്കു നടക്കുമ്പോള്‍ മോഷ്ടവിന്റെ കൈകളില്‍ നിന്നും മാലപിടിച്ചുവാങ്ങാന്‍ അനന്തലക്ഷ്മി ശ്രമിച്ചെങ്കിലും ചെറിയൊരു ഭാഗംമാത്രമാണ് കിട്ടിയത്. ബാക്കിഭാഗവുമായി ഇയാള്‍ കടന്നു.
അപ്രതീക്ഷിതമായ അക്രമത്തില്‍ ഭയന്നുപോയതിനാല്‍ ഒച്ചവെക്കാന്‍ പോലുമായില്ലെന്നു ബി.ബി.എ വിദ്യാര്‍ഥിനിയായ അനന്തലക്ഷ്മി പറഞ്ഞു. കുളികഴിഞ്ഞ് അമ്മുമ്മയെത്തുമ്പോഴേക്കും മോഷ്ടാവു കടന്നിരുന്നു. ഇതിനുശേഷമാണ് അമ്മുമ്മയോടു വിവരങ്ങള്‍ പറഞ്ഞതും സമീപവാസികള്‍ വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുയായിരുന്നു.











