‘എന്റെ ആണുങ്ങള്‍’ വെബ് സീരീസ് ആക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അതിനിടെ എന്റെ ആത്മകഥ സിനിമയാക്കുന്നതിനു കരാറുണ്ടെന്ന് ഒരാള്‍ പരക്കെ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു. അങ്ങനെ കരാറൊന്നുമില്ല. ഈ ദുഷ്പ്രചാരണം തള്ളിക്കളയണമെന്നു എല്ലാവ രോടും അഭ്യ ര്‍ത്ഥിക്കുന്നു’- നളിനി ജമീല ഫെയ്‌സ്ബുക്കില്‍ കുറിച്ചു
ലൈംഗികത്തൊഴിലാളി നളിനി ജമീലയുടെ ‘എന്റെ ആണുങ്ങള്‍’ എന്ന പുസ്തകം വെബ് സീരീസാ കുന്നു. നളിനി ജമീല തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഫെയ്‌സ്ബുക്കില്‍ അവര്‍ വ്യക്തമാക്കി. എന്നാല്‍ നളിനി ജമീലയുടെ ആത്മകഥയായ ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന പുസ്തകം സിനിമയാക്കുന്നു വെന്ന് വ്യാജ പ്രചരണമാണെന്നും അവര്‍ പറഞ്ഞു.
‘എന്റെ ആണുങ്ങള്‍’ വെബ് സീരീസ് ആക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അതിനിടെ എന്റെ ആത്മ കഥ സിനിമയാക്കുന്നതിനു കരാറുണ്ടെന്ന് ഒരാള്‍ പരക്കെ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു. അ ങ്ങനെ കരാറൊന്നുമില്ല. ഈ ദുഷ്പ്രചാരണം തള്ളിക്കളയണമെന്നു എല്ലാവരോടും അഭ്യര്‍ത്ഥിക്കു ന്നു’- നളിനി ജമീല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളി കളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുന്നതാണ് പുസ്തകം.
ലൈംഗികത്തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ സമീപനത്തിലും മാറ്റം വരുത്താന്‍ ഒരു പരിധി വരെ ഈ പുസ്തകം സഹായിച്ചു. ഇവരുടെ ജീ വിതത്തെ ആസ്പദമാക്കി ‘സെക്‌സ്, ലൈസ് ആന്‍ഡ് എ ബുക്ക്’ എന്ന പേരില്‍ നേരത്തേ സഞ്ജീവ് ശിവന്‍ ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. കേരളത്തിലെ ഒരു ലൈംഗിക തൊഴിലാളിയും ആക്ടിവിസ്റ്റും സാഹിത്യകാരിയുമാണ് നളിനി ജമീല. 2000-ല്‍ കേ രളത്തിലെ ലൈംഗിക തൊഴിലാളി കളുടെ സംഘടനയായ ”കേരള സെക്‌സ് വര്‍ക്കേഴ്‌സ് ഫോറ” ത്തില്‍ ഇവര്‍ പ്രവര്‍ത്തിച്ചുതുടങ്ങി.
ലൈംഗിക തൊഴിലാളിയയ നളിനി ജമീല ‘ഞാന്‍ ലൈംഗികത്തൊഴിലാളി’ എന്ന ആത്മകഥയി ലൂ ടെയാണ് സാഹിത്യപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാ വുന്നത്. എന്റെ ആണുങ്ങള്‍, ഒരു ലൈംഗി ക ത്തൊഴിലാളിയുടെ പ്രണയപുസ്തകം എന്നീ പുസ്തകങ്ങളും രചിച്ചു.