വാരിയംകുന്നനെ മഹത്വവല്‍കരിക്കുന്ന സി.പി.എം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാ ണ്. ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നതെ ന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മാപ്പിള ലഹ ള സ്വാതന്ത്ര്യ സമരമല്ലെന്നും ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു
കണ്ണൂര്‍: സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആദ്യ താലിബാന്‍ നേതാവായിരുന്നുവെന്ന് ബി.ജെ.പി ദേശീയ ഉപാധ്യ ക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ലോകത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നു വാരിയംകുന്നനെന്നായിരുന്നു എപി അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. കണ്ണൂരില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എപി അബ്ദുള്ളക്കുട്ടി യുടെ വിവാദ പ്രസംഗം.
വാരിയംകുന്നനെ മഹത്വവല്‍കരിക്കുന്ന സി.പി.എം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണ്. ക്രൂ രമായ വംശഹത്യയാണ് അന്ന് നടന്നതെ ന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ലെന്നും ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു.
സംവിധായകന്‍ ആഷിഖ് അബു നേരത്തെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമ യാക്കാന്‍ തീരുമാനിച്ചിരുന്നു. ചിത്രത്തില്‍ പൃഥ്വി രാജിനെയാണ് നായകനായി പരിഗണിച്ചിരുന്നത്. ഇതേ തുടര്‍ന്ന് വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. വാരിയംകുന്നന്‍ വംശഹത്യ നടത്തിയയാളെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആരോപണം. അങ്ങി നെയല്ലെന്ന നിലപാടുമായി സിപിഎം നേതാക്ക ളടക്കം രംഗത്തെത്തിയിരുന്നു.