റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖ പ്പെടുത്തി. ഭൂകമ്പത്തെ തുടര്‍ന്ന് ഹെയ്ത്തിയിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ഹെയ്തി: ഹെയ്തിയില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോ ളജിക്കല്‍ സര്‍വെ. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖ പ്പെടുത്തി. ഭൂകമ്പത്തെ തുടര്‍ന്ന് ഹെയ്തിയിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പ്രാദേശിക സമയം വൈകുന്നേരം 5.59ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഹെയ്തിയിലെ പോര്‍ട്ട് ഓഫ് പ്രിന്‍സിലാണ് ഭൂകമ്പ ത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ക്ക് വന്‍ കേടുപാടുകള്‍ സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോ ര്‍ട്ട് ചെയ്തു. ആളപായത്തെ സംബന്ധിച്ച വിവ രങ്ങള്‍ വ്യക്തമായിട്ടില്ല. സമീപത്തെ രാജ്യങ്ങളിലേ ക്കും ഭൂചലനത്തിന്റെ ആഘാതം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഹെയ്തിയിലെ സ്‌കൂളുകളും വീടുക ളും ഭൂചലനത്തില്‍ തകര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തകര്‍ന്ന കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ പ്രദേശത്തുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ലോ സ് ഏഞ്ചല്‍സിലെ സൗത്ത് വെസ്റ്റേണ്‍ ടൗ ണി ല്‍ ശനിയാഴ്ച ഒരു ചടങ്ങ് നടക്കുകയായിരുന്ന ക്രിസ്ത്യ ന്‍ പള്ളിയും തകര്‍ന്ന കെട്ടിടത്തില്‍ ഉള്‍പ്പെടും. തിരമാല 10 അടിക്ക് മുകളില്‍ ഉയര്‍ ന്നേക്കുമെന്ന് യുഎസ്ജിഎസ് പറഞ്ഞു.
അമേരിക്കയിലെ അലാസ്‌കയിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. വൈകുന്നേരം 5.27നാണ് ഇവി ടെ ഭൂചലനം അനുഭവപ്പെട്ടത്. അലാസ്‌കന്‍ മുനമ്പില്‍ രണ്ടാഴ്ച മുന്‍പുണ്ടായ ഭൂകമ്പങ്ങളെ തുടര്‍ ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ മുന്നറിയി പ്പാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
2010ല്‍ ഹെയ്ത്തിയിലുണ്ടായ വന്‍ ഭൂകമ്പം വലിയ ആള്‍നാശം വിതച്ചിരുന്നു. 200,000പേരാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്. അന്ന് ഭൂകമ്പം നടന്ന പോര്‍ട്ട് ഓഫ് പ്രിന്‍സില്‍ തന്നെയാണ് വീണ്ടും ഭൂകമ്പം സംഭവിച്ചിരിക്കുന്നത്.