സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ സഭ നി ര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയം സ്പീക്കര്‍ തള്ളിയതില്‍ പ്രതിഷേ ധിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം, നിയമ സഭയ്ക്ക് മുന്നില്‍ പ്രതീകാത്മക നിയമസഭ നടത്തി
തിരുവനന്തപുരം : ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കാത്തതില്‍ നിയ മ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സ്വര്‍ണക്കട ത്ത് കേസിലെ പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണ മെന്ന അടിയന്തരപ്രമേയം സ്പീക്കര്‍ തള്ളിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം, നിയമ സഭയ്ക്ക് മുന്നില്‍ പ്രതീകാത്മക നിയമസഭ നടത്തി.
പിടി തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തെറ്റുകാരനല്ലെങ്കില്‍ മുഖ്യമ ന്ത്രിക്ക് അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കാന്‍ അടിയന്തരപ്രമേയത്തിന് നല്‍കുന്ന മറുപടിയി ലൂടെ വിശദീകരിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ കോടതിയുടെ പരിഗണനയി ലിരിക്കുന്ന വിഷയം ആയതിനാല്‍, അടിയന്തര പ്രാധാന്യമുള്ള വിഷയമായി എടുക്കാന്‍ സാധിക്കി ല്ലെന്നായിരുന്നു സ്പീക്കറുടെയും നിയമ മന്ത്രിയു ടെയും നിലപാട്.
ഇതേത്തുടര്‍ന്നാണ് സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം നിയമസഭാ മന്ദിരത്തിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ പ്രതീകാത്മക നിയമസഭ നടത്തിയത്. പ്രതീകാത്മക സ ഭയില്‍ ലീഗ് എംഎല്‍എ പി കെ ബഷീര്‍ മുഖ്യമന്ത്രിയായി. ലീഗ് എംഎല്‍എ എന്‍ ഷംസു ദ്ദീന്‍ സ്പീ ക്കര്‍ ആയി. പി ടി തോമസ് പ്രതീകാത്മകമായി അടിയന്തര പ്രമേയം അവതരിപ്പിച്ചു.പ്രതികളുടെ മൊഴികള്‍ മുഖ്യമന്ത്രിക്ക് എതിരാണെ ന്നും വിദേശ നാണയ ചട്ടം ലംഘിച്ചെന്നും പി ടി തോമസ് അ ടിയന്തര പ്രമേയത്തില്‍ പറഞ്ഞു. ‘ഡോളര്‍ മുഖ്യന്‍’ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം സഭയ്ക്ക് പുറ ത്തും ആവശ്യപ്പെട്ടു.
കോടതിയുടെ പരിഗണനയില്‍ ഉള്ള പല വിഷയങ്ങളിലും നേരത്തെ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് എതിരായ മൊഴി നിര്‍ണ്ണായ കമാണ്. ഇത് സഭയില്‍ അല്ലെങ്കില്‍ മറ്റെവിടെയാണ് ചര്‍ച്ച ചെയ്യുക. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെ ങ്കില്‍ അത് തെളിയിക്കാനുള്ള അവസരമാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു.
എന്നാല്‍ ചട്ട വിരുദ്ധമായ നോട്ടീസാണ് പ്രതിപക്ഷം നല്‍കിയതെന്ന് നിയമമന്ത്രി പി രാജീവ് പറ ഞ്ഞു. അടിയന്തര പ്രമേയ അവതരണത്തിന് അ നുമതി നിഷേധിച്ചതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.