ഭൂമിയിടപാട് കേസില്‍ എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്ക ണമെന്ന് ആദായ നികുതി വകുപ്പ്. നടന്നത് ഗുരുതര സാമ്പത്തിക ക്ര മക്കേടെന്നും ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ എറണാകുളം അതിരൂപതക്കെതിരെ നടപ ടിയുമായി ആദായ നികുതി വകുപ്പ്. എറണാ കുളം അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു.
വന്‍ നികുതി തട്ടിപ്പാണ് എറണാകുളം അതിരൂപത നടത്തിയതെന്നും ആദായ നികുതി വകുപ്പ് പ റഞ്ഞു. ഭൂമിയിടപാടില്‍ നടന്നത് ഗുരുതര സാ മ്പത്തിക ക്രമക്കേടാണെന്ന റിപ്പോര്‍ട്ടുകളാണ് പുറ ത്തുവരുന്നത്.കേസില്‍ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്ത രവ് ചോദ്യം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
58 കോടിയുടെ വായ്പ തിരിച്ചടക്കുന്നതിന് വേണ്ടിയാണ് അതിരൂപത ഭൂമി വിറ്റത്. എന്നാല്‍ ഈ കടം തിരിച്ചടക്കാതെ സഭ മറ്റു രണ്ട് സ്ഥലങ്ങള്‍ കൂടി വാങ്ങുകയായിരുന്നു.
ഈ രണ്ട് സ്ഥലം വാങ്ങലുകള്‍ക്കും കൃത്യമായ രേഖകളില്ലെന്നും ആദായ നികുതി വകുപ്പ് കണ്ടെ ത്തിയിട്ടുണ്ട്. മൂന്നാറില്‍ ഭൂമി വാങ്ങിയതിനുള്ള പണം എവിടെ നിന്നാണെന്നോ അതിനുള്ള വരുമാ നത്തിന്റെ കാര്യത്തിലോ വ്യക്തതയില്ലെന്നും വകുപ്പ് പറയുന്നു.












