വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടറാക്കാനും തീരുമാനിച്ചു. ബുധനാഴ്ച വൈകിട്ടു ചേര്‍ന്ന മന്ത്രിസ ഭാ യോഗമാണ് തീരുമാനമെടുത്ത തെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
തിരുവനന്തപുരം: കേരളത്തിന് ഒളിമ്പിക് മെഡല്‍ സമ്മാനിച്ച ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടു കോടി രൂപ പാരിതോഷികം. മന്ത്രിസഭാ യോഗത്തിനുശേഷം കായിക മന്ത്രി വി അബ്ദുല്‍ റഹിമാണ് വാര്‍ത്താസമ്മേളനത്തില്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടറാക്കാനും തീരുമാ നിച്ചു. ബുധനാഴ്ച വൈകിട്ടു ചേര്‍ന്ന മന്ത്രിസ ഭാ യോഗമാണ് തീരുമാനമെടുത്തതെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒളിമ്പിക്‌സില്‍ പങ്കെടുത്ത മറ്റു മലയാളി താരങ്ങളായ സജന്‍ പ്രകാശ്, എം ശ്രീശങ്കര്‍, അലക്‌സ് ആന്റണി, മുഹമ്മദ് അനസ്, കെ ടി ഇര്‍ഫാ ന്‍, എം പി ജാബിര്‍, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ്, എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപ പ്രോ ത്സാഹന സമ്മാനമായി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവര്‍ക്ക് ഒളിമ്പിക്‌സ് ഒരുക്ക ങ്ങള്‍ക്കായി നേരത്തെ നല്‍കിയ അഞ്ച് ലക്ഷം രൂപക്ക് പുറമെയാണിതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്പോര്‍ട്സ് കൗണ്‍സിലുകള്‍ ഒക്ടോബര്‍ രണ്ടിനകം രൂപീ കരിക്കും. ഇതിന്റെ നോഡല്‍ ഓഫീസറെ പഞ്ചായത്തുകള്‍ നിയമിക്കും. പഞ്ചായത്ത് സെക്രട്ടറി ഇ തിന് നേതൃത്വം നല്‍കും. കളിക്കളങ്ങളില്ലാത്ത എല്ലാ പഞ്ചായത്തുകളിലും കളിക്കളം സൃഷ്ടിക്കാനു ള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനകം എല്ലാ പഞ്ചായത്തുക ളിലും കളിക്കളങ്ങള്‍ യാഥാര്‍ത്ഥ്യമാകും. കായിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമി ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.