2017 ലെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ഡോളര്‍ കടത്ത് നടന്നതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് കംസ്റ്റംസ് നല്‍കിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യമുളളത്
കൊച്ചി: യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന് സ്വര്‍ണക്കടത്തുകേസിലെ പ്രതി സരിത്ത് കസ്റ്റംസിന് നല്‍കിയ മൊഴി പുറത്ത്. കോണ്‍സല്‍ ജനറല്‍ സഹായിച്ചെന്ന് സ്വപ്നയും മൊഴി നല്‍കിയിട്ടുണ്ട്. 2017 ലെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ഡോളര്‍ കടത്ത് നടന്നതെ ന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് കംസ്റ്റംസ് നല്‍കിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യമുളളത്.
മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനത്തിന് തിരിച്ചപ്പോള്‍ കൊണ്ടുപോകേണ്ടിയിരുന്ന ഒരു പായ്ക്കറ്റ് മറന്നു വെച്ചു. സ്വപ്ന സുരേഷ് ആണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. വിദേശത്തേക്ക് കൊ്ണ്ടുപോകേ ണ്ട ഒരു പായ്ക്കറ്റ് എടുക്കാന്‍ മുഖ്യമന്ത്രി മറന്നെന്നായിരുന്നു സ്വപ്‌ന അറിയിച്ചത്. സെ ക്രട്ടേറിയറ്റില്‍ പോയി കൈപ്പറ്റണമെന്നുമായിരുന്നു നിര്‍ദേശം.സെക്രട്ടറേയറ്റില്‍ പോയി ജനറല്‍ അഡ്മിനിസ്‌ട്രേ ഷന്‍ വിഭാഗത്തിലെ ഹരികൃഷ്ണ നില്‍ നിന്ന് പായ്ക്കറ്റ് ഏറ്റുവാങ്ങി. ആ പയ്ക്കറ്റ് കൊണ്ടുപോകേണ്ട ആവ ശ്യമുണ്ടോയെന്ന് കോണ്‍സല്‍ ജനറല്‍ സ്വപ്നയോട് ചോദിച്ചു. ഇതിന് ശേഷം ശിവശങ്കര്‍ സ്വപ്നയുമാ യി ബന്ധപ്പെട്ടശേഷം, ഈ പായ്ക്കറ്റ് സരിത്തിന് കൈമാറി. ഒരു കൗതുകത്തിന് കോണ്‍സല്‍ ജനറലി ന്റെ ഓഫീ സിലെ എക്സ്റേ മെഷീനില്‍ കടത്തിവിട്ടപ്പോള്‍ ഡോളറായിരുന്നു എന്ന് കണ്ടു എന്നുമാണ് സരിത്ത് മൊഴി നല്‍കിയത്.
ഇക്കാര്യം അപ്പോള്‍ത്തന്നെ താന്‍ സ്വപ്നയെ അറിയിച്ചു. സ്വപ്നയുടെ നിര്‍ദേശ പ്രകാരം ഈ പായ്ക്കറ്റ് അഡ്മിന്‍ അറ്റാഷേയെ ഏല്‍പ്പിച്ചു. അദ്ദേ ഹമാണ് കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം പായ്ക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറന്‍ യുഎ ഇയിലേക്ക് കൊണ്ടുപോയത്. ഈ പണം മുഖ്യമന്ത്രിക്ക് കൈ മാറിയതായി സ്വപ്ന പിന്നീട് തന്നോട് പറഞ്ഞെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.
സരിത്ത് ഇക്കാര്യം പറഞ്ഞുവെന്ന് സ്വപ്നയും മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സല്‍ ജനറലിനും നയ തന്ത്ര ഉദ്യോഗസ്ഥര്‍ക്കും പുറമേ മറ്റാരെങ്കിലും ഡോളര്‍ കടത്തിയോ എന്ന ചോദ്യത്തിനാണ്, മുഖ്യമ ന്ത്രിയും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിയതെന്ന് സ്വപ്ന മൊഴി നല്‍കി യതെന്ന് ക സ്റ്റംസ് പറയുന്നു.