കേരളത്തില്‍ രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന് ഒന്‍പത് കാരണ ങ്ങളെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്ത മാക്കിയിട്ടുള്ളത്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുമ്പോള്‍ കേരളത്തില്‍ സ്ഥിതി രൂക്ഷമാകുന്നതില്‍ ആശങ്ക. മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവി ഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണ വിധേയമാ ണ്. എന്നാല്‍ കേരളത്തില്‍ രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന് ഒന്‍പത് കാരണ ങ്ങളെ ന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കേന്ദ്രം നിയോഗിച്ച എട്ടംഗ വിദഗ്ദ സമിതി കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകള്‍ ഉള്‍പ്പെടെ നിയ ന്ത്രണങ്ങളില്‍ അയവ് വരുത്തിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ സാഹചര്യങ്ങള്‍ പഠിച്ച ശേഷമാണ് കേന്ദ്ര സംഘത്തിന്റെ വിലയി രുത്തല്‍ റിപ്പോര്‍ട്ട്. കേരളത്തിലെ രോഗ ബാധയ്ക്ക് പ്രധാനമായും ഒന്‍പത്് കാരണങ്ങളാണ് കേന്ദ്ര സംഘം കണ്ടെത്തിയിരിക്കുന്നത്. സ്ഥി തിഗതികള്‍ നിയന്ത്രിക്കാന്‍ വാക്‌സിനേഷനിലെ ഇടവേള ഉ ള്‍പ്പെടെ കുറയ്ക്കുന്നത് പരിഗണിക്കണമെന്നും വിദഗ്ദ സംഘം ചൂണ്ടിക്കാട്ടുന്നു. വീടുകളിലെ നിരീക്ഷ ണം ഫലപ്രദമല്ലെന്നും കേന്ദ്രസംഘം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് നഗര-ഗ്രാമ അന്തരം ഇല്ലാത്തത് വ്യാപനത്തിന് കാരണമാണ്. 55 ശതമാനം പേര്‍ക്കെ ങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടി ല്ല. കേരളത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം കൂ ടുതലാണ്. മറ്റ് അസുഖങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടുതലാണെന്നതും വ്യാപനത്തിന് കാരണമാ ണ്.
കേരളത്തില്‍ വാക്‌സീന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണോ എന്നാലോചിക്കണമെന്ന നി ര്‍ദ്ദേശവും കേന്ദ്രസംഘം മുന്നോട്ട് വെച്ചിട്ടു ണ്ട്. കോവിഡ് വാക്‌സീന്‍ എടുത്തവരുടെ ഇടയിലെ രോഗബാധയെക്കുറിച്ചുള്ള കണക്കില്‍ ആശങ്ക രേഖപ്പെടുത്തിയ സംഘം പത്തനംതിട്ട ഉള്‍പ്പടെ ജില്ലകള്‍ നല്‍കിയ കണക്ക് പരിശോധിക്കും.
കണക്കുകള്‍ പ്രകാരം കേരളത്തിലെ 100 രോഗബാധിതര്‍ 112 പേര്‍ക്ക് രോഗം പകര്‍ന്നു നല്‍കുന്നു എന്നും. പുതിയ ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ടൂറിസം പുനരാരംഭിക്കുകയും, ഓ ണം ആഘോഷങ്ങളും കേരളത്തിന്റെ കോവിഡ് സാഹചര്യത്തിന് ഗുരുതരമായ ഭീഷണിയാണെ ന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത് കുമാര്‍ സിങ് എന്നി വരുള്‍പ്പെട്ട സംഘം മുന്നറിയിപ്പ് നല്‍കു ന്നു.











