ശ്രീകാര്യത്ത് ബലിയിടാന്‍ പോയ യുവാവില്‍ നിന്ന് 2000 രൂപ പിഴയീടാക്കി 500 രൂപയുടെ രസീത് നല്‍കിയ സംഭവത്തില്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ സിപിഒ അരുണ്‍ ശശിയെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം : വീടിന് സമീപമുള്ള ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി പോയ അമ്മയ്ക്കും മ കനും 2000 രൂപ പിഴ ചുമത്തി 500രൂപയുടെ രസീത് കൊടുത്ത പൊലീസുകാരന് സസ്പെന്‍ഷന്‍. ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ സിപിഒ അരുണ്‍ ശശിയെയാണ് തിരുവനന്തപുരം സിറ്റി പൊലീ സ് കമ്മീഷണര്‍ സസ്പെന്റ് ചെയ്തത്. സിഐയ്ക്ക് എതിരെ അന്വേഷണം നടത്തും. യുവാവിന്റെ പരാതി യുടെ അടിസ്ഥാനത്തിലാണ് നടപടി.
വീടിന് സമീപമുള്ള ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി പോയ ശ്രീകാര്യം വെഞ്ചാവോട് സ്വദേ ശി നവീനിനും അമ്മയ്ക്കും പോലീസ് 2000 രൂപ പിഴ ചുമത്തുകയായിരുന്നു. എന്നാല്‍ പിഴയായി 2000 രൂപ വാങ്ങിയിട്ട് 500ന്റെ രസീത് നല്‍കിയെന്നായിരുന്നുവെന്നാണ് നവീന്റെ പരാതി. എന്നാല്‍ രസീ തില്‍ എഴുതിയ പിഴവാണെന്നാണ് പൊലീസിന്റെ വിശദീകരണം. പിഴവ് മനസിലായതോടെ നവീ നെ ഫോണില്‍ ബന്ധപ്പെട്ടെന്നും പരാതിക്കാരന്‍ പ്രതികരിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അമ്മയ്‌ക്കൊപ്പം ശ്രീകാര്യത്ത് തന്നെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോകു മ്പോഴാണ് പൊലീസ് നവീന്റെ കാര്‍ തടഞ്ഞത്. ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനുള്ള സൗകര്യ മുണ്ടെന്നറിഞ്ഞ് നേരത്തെ ടോക്കണെടുത്താണ് ക്ഷേത്രത്തില്‍ പോയതെന്ന് നവീന്‍ പറഞ്ഞു. എന്നാല്‍, ഒരിക്കല്‍ പോലും സത്യവാങ്മൂലമുണ്ടോ എന്ന് പൊലീസ് ചോദിച്ചില്ലെന്നും പിഴയീടാക്കു കയായിരുന്നെന്നും നവീന്‍ പ്രതികരിച്ചു.