പാലക്കാട് മണ്ണാര്‍ക്കാട് എസ്സി- എസ്ടി സ്‌പെഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍ കിയത്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദ്ദേശം.
തിരുവനന്തപുരം : വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അഭിഭാഷകന്‍ ഹരീഷ് വാസുദേവ നെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പാല ക്കാട് മണ്ണാര്‍ക്കാട് എസ്സി- എസ്ടി സ്‌പെഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയ ത്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദ്ദേശം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലേ ദിവസം ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാ നിച്ചു, ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി തുട ങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. എസ്.സി-എസ്.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാ ത്ത തിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്ത മാക്കി.
മക്കളുടെ കൊലപാതകത്തില്‍ തന്നെ പ്രതിയായി ചിത്രീകരിച്ചുവെന്ന് കാണിച്ചാണ് വാളയാറിലെ കുട്ടികളുടെ മാതാവും ധര്‍മടം നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന അ മ്മ ഭാഗ്യവതി, അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി നല്‍ കിയത്. തെരഞ്ഞെടുപ്പ് കമീഷനാണ് പരാതി നല്‍കിയത്.
സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുകയാണെന്ന് അവര്‍ പരാതിയില്‍ പറഞ്ഞിരുന്നു. താന്‍ ഒരു തരത്തിലും പ്രതിയല്ലാത്ത തന്റെ കു ട്ടികളുടെ കൊലപാതകം സംബന്ധിച്ച കേസില്‍ പ്ര തിയായി ചിത്രീകരിച്ച് കൊണ്ടുള്ള ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് തനിക്ക് മറു പടി പറയാന്‍ കൂടി അവസരം നിഷേധിക്കുന്ന വിധത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് തെര ഞ്ഞെടുപ്പില്‍ തനിക്കെതിരായ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ പാരതിയില്‍ ഉന്നയിച്ചിരുന്നു.
ഹരീഷ് വാസുദേവന്റെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
വാളയാര്‍ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്താണെന്ന് പലരും ചോദിക്കുന്നു. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് എന്നാണ് അവരോട് പറഞ്ഞത്. പറയിപ്പിച്ചേ തീരൂ എന്നു നിര്‍ബന്ധിച്ചാല്‍ എന്ത് ചെയ്യും? വാളയാറിലെ രണ്ട് കുട്ടികളുടെ മരണം അങ്ങേയറ്റം സങ്കടമുണ്ടാക്കിയ സം ഭവമാ ണ്. മന:സാക്ഷി ഉള്ള മനുഷ്യരൊക്കെ അതില്‍ വേദനിച്ചു, മിക്കവരും പ്രതികരിച്ചു. പ്രതികളെ പോ ക്‌സോ കോടതി വെറുതെ വിട്ട അന്ന് രാത്രി ഉറങ്ങിയിട്ടില്ല. കുറച്ചു സുഹൃത്തുക്കളോട് സംസാരിച്ചു. പിറ്റേന്ന് മുതല്‍ ഒരാഴ്ച രേഖകള്‍ സംഘടിപ്പിച്ചു കേസ് പഠിക്കാനുള്ള ശ്രമം ആയിരുന്നു. ഒരു ലൂപ്പ് ഹോളും ഇല്ലാതെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു ഉദ്ദേശം. കേസ് പഠിച്ചപ്പോഴാണ് പല തും മനസിലാകുന്നത്. കേസിന്റെ നാള്‍വഴി ——-///// ആദ്യകുട്ടി തൂങ്ങി മരിച്ചു. മാതാപിതാക്കള്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. റേപ്പിനുള്ള സാധ്യതകള്‍ ചൂണ്ടിക്കാണി ക്കപ്പെട്ടിട്ടും കേസന്വേഷണം വേണ്ടവിധം നടന്നില്ല.
അതിലെ സാക്ഷിയായ രണ്ടാമത്തെ കുട്ടി 49- ാം ദിവസം ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തതായി കാണുന്നു. നാട്ടുകാര്‍ ഇടപെട്ടു. അപ്പോഴാണ് പുറംലോകം അറിയുന്നത്. അന്വേഷണം 52 – ാം ദിവസം സോജന്‍ എന്ന DYSP ഏറ്റെടുത്തു. TP ചന്ദ്രശേഖരന്‍ വധക്കേസിലെ, കതിരൂര്‍ മനോജ് വധക്കേസില്‍, ദിലീപിനെ അറസ്റ്റ് ചെയ്ത, ജിഷ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത ടീമിലെ പ്രധാനിയാണ് DYSP സോജന്‍. ഒറ്റ ദിവസത്തിനുള്ളില്‍ പ്രധാന നാല് പ്രതികളെ ടിയാന്‍ അറസ്റ്റ് ചെയ്തു. രണ്ടാമത്തെ കുട്ടി മരിച്ച സീനില്‍ പോയി ആത്മഹത്യ തന്നെയാണോ എന്നു ഉറപ്പിക്കണം എന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എഴുതിയ ഡോക്ടര്‍ തന്നെ സംഭവ സ്ഥലത്തെത്തി സ്ഥിരീകരിച്ചു.
ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമയബന്ധിതമായി സമര്‍പ്പിച്ചു. പ്രതികളുടെ ജാമ്യം തള്ളിച്ചു, അപ്പീ ലിലും ജാമ്യം തള്ളിച്ചു. ചാര്‍ജ് ഷീറ്റ് കൊടുക്കും വരെ പ്രതികള്‍ ജയിലില്‍. എന്നാല്‍ പ്രോസിക്യൂട്ടര്‍ എതിര്‍ക്കാത്തതിനെ തുടര്‍ന്ന് പിന്നീട് കീഴ്ക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോ ഗസ്ഥ ന്‍ DYSP ഹൈക്കോടതിയില്‍ അപ്പീല്‍ പോയി ജാമ്യം റദ്ദാക്കി. പ്രതികളെ തമിഴ്നാട്ടില്‍ പോയി അറ സ്റ്റ് ചെയ്തു കൊണ്ടുവന്നു. വീണ്ടും ജയിലിലാക്കി. ജാമ്യം കൊടുത്തതിനു ജഡ്ജിക്കുള്ള പരോക്ഷ വിമര്‍ശനവും ഹൈക്കോടതിയില്‍ നിന്ന് വന്നു.
ഒരു പ്രതി, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെപ്പറ്റി ആ അമ്മ നേരിട്ട് കണ്ടു. മറ്റൊരി ക്കല്‍ അച്ഛനും. ക്രൂരമായ കുറ്റകൃത്യം കണ്ട ആ അമ്മ മിണ്ടിയോ? ഇല്ല. അയാളെ വീട്ടില്‍ വിലക്കി യോ? പോലീസില്‍ പരാതിപ്പെട്ടോ? ഇല്ല. എന്തേ? അതേപ്പറ്റി അവര്‍ ഇപ്പോള്‍ മിണ്ടില്ല.മറ്റൊരു പ്രതി യോടൊപ്പമാണ് അവര്‍ ആ മുറിയില്‍ അന്തിയുറങ്ങിയിരുന്നത്. അയാളും കുട്ടിയെ ഉപദ്രവിച്ചതാ യി പിന്നീട് തെളിഞ്ഞു. സാധാരണ കേസു കളില്‍ ഇരയുടെ അച്ഛനോ അമ്മയോ സാക്ഷിയാ യാല്‍ പോലീസ് CrPC 164 പ്രകാരം മൊഴി കൊടുപ്പിക്കില്ല. കാരണം അവര്‍ മൊഴിമാറ്റുമെന്നു വിശ്വസിക്കാന്‍ വയ്യ.
ഈ കേസില്‍ DYSP അവരുടെ 164 മൊഴി മജിസ്ട്രേറ്റിന് മുന്‍പില്‍ രേഖപ്പെടുത്തി. എന്തുകൊണ്ടാ ണെന്ന് രേഖകള്‍ വായിക്കുമ്പോള്‍ മനസിലാ കും. പൊലീസിന് നല്‍കിയ മൊഴിയും ജഡ്ജിക്ക് നല്‍ കിയ 164 മൊഴിയും ഒടുക്കം കൂട്ടില്‍ക്കയറി പറഞ്ഞതും ഒക്കെ തമ്മിലുള്ള വൈരുദ്ധ്യം വിധിയില്‍ എടുത്തു പറയുന്നുണ്ട്. ആരുടെ? ഈ അമ്മയുടെ. 164 മൊഴിയില്‍ അവര്‍ മന:പൂര്‍വ്വം ഒരു പ്രതി യുടെ പേര് പറഞ്ഞില്ല.വിഷയം രാഷ്ട്രീ യമായി ഏറ്റെടുക്കപ്പെടുന്നത് വരെ കേസ് അന്വേഷണത്തെ പ്പറ്റി ഒരു കാലത്തും അവര്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല.എന്തിനാണ് ആ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തത്?
പ്രോസിക്യൂട്ടര്‍ ലത ജയരാജ് കേസ് നടത്തി, അടഞ്ഞ മുറിയില്‍. പ്രോസിക്യൂഷനെ സഹായിക്കാം എന്നു DYSP സോജന്‍ കോടതിയോട് രേഖാ മൂലം പറഞ്ഞു. ആവശ്യമില്ലെന്ന് ആ പ്രോസിക്യൂട്ടര്‍ നി ലപാട് എടുത്തത് കൊണ്ട് ജഡ്ജി ആ അപേക്ഷ തള്ളി. ഈ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് അന്വേ ഷണ ഉദ്യോഗസ്ഥന്‍ സര്‍ക്കാറിനെഴുതി. കോടതിവിധിയിലൂടെ ജോലി വാങ്ങിയ പ്രോസിക്യൂട്ടര്‍ ആയതിനാല്‍ ആവണം, സര്‍ക്കാര്‍ അന്ന് കൈമലര്‍ത്തി.
ഒന്നാമത്തെ വീഴ്ച. മൂത്ത പെണ്‍കുട്ടിയുടെ സുഹൃത്ത് കൊടുത്ത ഒരു മൊഴിയില്‍ പറയുന്നുണ്ട് അ മ്മ കൂടി അറിഞ്ഞുകൊണ്ട് നടന്ന ബലാല്‍സംഗത്തെപ്പറ്റി. രണ്ടാനച്ഛന്‍ ചീത്തയാണെന്ന് കുട്ടി പറ ഞ്ഞതായി മൊഴിയുണ്ട്. അതേ മുറിയില്‍ അതുകഴിഞ്ഞും പ്രതിയോടൊപ്പം ഉറങ്ങിയ അമ്മ എന്ന ആ സ്ത്രീയെപ്പറ്റി മൊഴികളില്‍ വായിക്കുമ്പോള്‍ നമുക്കവരെ പോയി കൊല്ലാന്‍ തോന്നും. ഇതു പോ ലൊരമ്മ ഒരു കുട്ടികള്‍ക്കും ഇനി ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കും.
SC ST അട്രോസിറ്റി ആക്റ്റ് എടുക്കാന്‍ ഒറ്റ നോട്ടത്തില്‍ വകുപ്പില്ലെങ്കിലും ഒരു സര്‍ക്കാര്‍ ഉത്തരവി ന്റെ ബലത്തില്‍ പ്രതികള്‍ക്കെതിരെ ആ വകുപ്പ് ചുമത്തി DYSP. മരിച്ച മക്കളുടെ പേരില്‍ ലക്ഷക്ക ണക്കിന് രൂപയാണ് അവര്‍ക്ക് ലഭ്യമാക്കിയത്.അഡ്വ. രാജേഷ് ഇതില്‍ ഒരു പ്രതിക്കായി വക്കാല ത്ത് എടുത്തിരുന്നു. ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ആയപ്പോള്‍ അത് ഒഴിയുകയും ചെയ്തു. ഇതാണ് ആ കേസിനെ വീണ്ടും വിവാദമാക്കിയത്. പ്രധാന സാക്ഷികള്‍ അടക്കം കൂറുമാറുന്നു. അമ്മയുടെ സ്വഭാവദൂഷ്യം, പ്രതികളുമായുള്ള ബന്ധം എന്നിവ ഒളിഞ്ഞും തെളിഞ്ഞും പ്രതി ഭാഗം വിചാരണയില്‍ കൊണ്ടുവരുന്നു. ഉള്ള തെളിവുകള്‍ പ്രോസിക്യൂട്ടറോ…’,












