കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി. അര്‍ജുന് സ്വര്‍ണക്കടത്ത് സംഘവു മായി ബന്ധമുള്ളതായി ഭാര്യയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു
കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി. അര്‍ജുന് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നതുള്‍പ്പെടെ ശക്ത മായ വാദങ്ങളാണ് കസ്റ്റംസ് കോടതിയില്‍ ഉന്നയിച്ചത്. അര്‍ജുന്‍ ആയങ്കിയ്ക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്നും ജയിലില്‍ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അര്‍ ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തി യെന്നും കസ്റ്റംസ് വാദിച്ചു.
അര്ജുന് കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ കള്ളക്കടത്ത് സംഘമുണ്ട്. ജയിലില്‍ കഴിയു ന്ന രണ്ട് പ്രതികളുടെ പേര് ഉപയോഗിച്ച് പ്രതി ആളുകളെ ഭീഷണിപ്പെടുത്തി. സ്വര്‍ണം കടത്തുന്ന വരെ തട്ടിക്കൊണ്ടു പോകുന്നതില്‍ പ്രതിയാണ് അര്‍ജുന്‍ എന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി പ്രതി സ്വര്‍ണം കടത്താന്‍ ശ്രമിച്ചിട്ടുണ്ട്. കാര്‍ വാടകയ്ക്ക് എടുത്താണ് സ്വര്‍ണം കടത്തുന്നതും, ആളുകളെ തട്ടിക്കൊണ്ടു പോകുന്നതും. അര്‍ജുന് സ്വര്‍ണ ക്കടത്ത് സംഘവുമായി ബന്ധമുള്ളതായി ഭാര്യയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് കോടതിയെ അറി യിച്ചു.