റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി നിലനിര്‍ത്തി. മറ്റു പ്രധാന പലിശ നിരക്കു കളും മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മറ്റി തീരുമാനിച്ചു. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിര്‍ത്തി
ന്യൂഡല്‍ഹി : ബാങ്കിങ് നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ പണനയം പ്രഖ്യാ പിച്ചു. റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി നിലനിര്‍ത്തി. മറ്റു പ്രധാന പലിശ നിരക്കുക ളും മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മറ്റി തീ രുമാനിച്ചു. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിര്‍ത്തി.
കൂടുതല്‍ വായ്പകള്‍ അനുവദിക്കുകയും അതുവഴി കൂടുതല്‍ പണം വിപണിയില്‍ എത്തിക്കുകയു മാണ് ലക്ഷ്യം. ഇതിനു സഹായകരമാകുന്ന രീതിയില്‍ പ്രധാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നില നിര്‍ത്തിയിരിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗ ആഘാതത്തില്‍ നിന്ന് സമ്പദ് വ്യവ സ്ഥ വീണ്ടെടുക്കുന്നതുവരെ തല്‍സ്ഥിതി തുടരുമെന്ന സൂചനയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തി കാന്ത ദാസ് നല്‍കുന്നത്. എന്നാല്‍ രാജ്യം മെച്ചപ്പെട്ട നിലയിലാണെന്നും പല സാമ്പത്തിക സൂചക ങ്ങളും മെച്ചപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍, മൂന്നാം തരംഗ ത്തിന്റെ സാധ്യതകള്‍ക്കെതിരെ ജാഗരൂകരാക ണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വെര്‍ച്വല്‍ പ്രഭാഷ ണത്തില്‍ പറഞ്ഞു. ‘കോവിഡ് ന്റെ രണ്ടാം തരംഗത്തിന്റെ തിരിച്ചടിയില്‍ നിന്നും സമ്പദ്‌വ്യവസ്ഥതി രിച്ചെത്തുമെന്നും പ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടര ണമെന്നും അദ്ദേഹം പറഞ്ഞു.