സെമി ഫൈ നലില്‍ കസാഖിസ്താന്റെ നൂറിസ്ലാം സനയെവയെ കീഴ്പ്പെടുത്തിയാണ് രവികുമാറിന്റെ ഫൈനല്‍ പ്രവേശം. ഇതോടെ രവികുമാര്‍ വെള്ളി മെഡല്‍ ഉറപ്പാക്കി
ടോക്യോ : ഒളിമ്പിക്സില്‍ ഗുസ്തിയില്‍ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ രവി കുമാര്‍ ദഹിയ ഫൈനലില്‍. സെമി ഫൈ നലില്‍ കസാഖിസ്താന്റെ നൂറിസ്ലാം സനയെവയെ കീഴ്പ്പെ ടുത്തിയാണ് രവികുമാറിന്റെ ഫൈനല്‍ പ്രവേശം. ഇതോടെ രവികുമാര്‍ വെള്ളി മെഡല്‍ ഉറപ്പാക്കി. രണ്ടു തവണ ലോക ചാംപ്യനായ റഷ്യന്‍ താരം സാവുര്‍ ഉഗ്വേവാണ് നാളെ ഫൈനലില്‍ രവികുമാറി ന്റെ എതിരാളി.
സെമി പോരാട്ടില്‍ ആദ്യ റൗണ്ടില്‍ 2-1ന്റെ ലീഡ് രവികുമാര്‍ നേടിയിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടി ല്‍, 8 പോയിന്റുകള്‍ സനയെവ എട്ട് പോയി ന്റുകള്‍ നേടിയതോടെ സ്‌കോര്‍ 2-9 എന്നായി. എന്നാല്‍ തുടര്‍ച്ചയായി 3 പോയിന്റുകള്‍ നേടി രവികുമാര്‍ സ്‌കോര്‍ 5-9 എന്ന നിലയിലെത്തിച്ചു. ഇതിനിടെ കാലിനു പരിക്കേറ്റ സനയെവ വൈദ്യസഹായം തേടി. മത്സരം പുനരാരംഭിച്ചപ്പോള്‍ 2 പോയിന്റുകള്‍ കൂടി രവികുമാര്‍ നേടി. രണ്ടാം റൗണ്ടും മത്സരവും അവസാനിക്കാന്‍ 30 സെക്കന്‍ഡ് മാത്രം ബാക്കി നില്‍ക്കെ സനയെവയെ പിന്‍ഫോളിലൂടെ രവികുമാര്‍ കീഴടക്കി.
ഗുസ്തിയില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന അഞ്ചാമത്തെ താരമാണ് രവികുമാര്‍. കെ.ഡി. ജാദവ് (1952 വെങ്കലം), സുശീല്‍ കുമാര്‍ (2008 വെങ്കലം, 2012 വെള്ളി), യോഗേശ്വര്‍ ദത്ത് (2008 വെങ്കലം), സാക്ഷി മാലിക്ക് (2016 വെങ്കലം) എന്നിവരാണ് ഇതിനുമുമ്പ് ഇന്ത്യക്കായി ഒളിമ്പിക്സ് മെഡല്‍ നേടിയ ഗുസ്തി താരങ്ങള്‍.