കരുത്തരായ ഓസ്ട്രേലിയയെ ഏകപക്ഷീയമായ ഒറ്റ ഗോളിന് തറപറ്റിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലില്‍ പ്രവേശിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്‌സില്‍ സെമിയില്‍ പ്രവേശിക്കുന്നത്
ടോക്യോ : ഒളിമ്പിക്സില്‍ വനിതാ ഹോക്കിയില്‍ ചരിത്രമെഴുതി ഇന്ത്യ. കരുത്തരായ ഓസ്ട്രേലിയയെ ഏകപക്ഷീയമായ ഒറ്റ ഗോളിന് തറപറ്റിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലില്‍ പ്രവേശിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്‌സില്‍ സെമിയില്‍ പ്രവേശിക്കുന്നത്. ബു ധനാഴ്ച നടക്കുന്ന സെമി ഫൈനലില്‍ അര്‍ജന്റീനയാണ് ഇന്ത്യയുടെ എതിരാളി.
പത്തോളം താരങ്ങള്‍ കോറോണ ബാധിതരായി പ്രതിസന്ധി നേരിട്ട ടീം ഇന്ത്യ ആദ്യ മത്സരങ്ങളിലെ ഏറ്റ തോല്‍വിയെ മറികടന്നാണ് മുന്നേറിയ ത്. രണ്ടാം ക്വാര്‍ട്ടറില്‍ ഗുര്‍ജിത്ത് കൗറാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. ഇരുപത്തിരണ്ടാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി കോര്‍ണര്‍ സമര്‍ഥമായി വ ലയിലെത്തിക്കുകയായിരുന്നു ഗുര്‍ജിത്ത്. മത്സരം തീരുവോളം കടുത്ത പ്രതിരോധം സൃഷ്ടിച്ചാണ് ടീം ലീഡ് നിലനിര്‍ത്തിയത്. ഗോള്‍കീ പ്പര്‍ സവിതയുടെ മികച്ച പ്രകടനവും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായി.
ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടത്തിന് കൂടി യാണ് ടോക്യോ വേദിയായത്. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരു ന്നു. എന്നാല്‍, അന്ന് സെമിഫൈനല്‍ ഉണ്ടായിരുന്നില്ല. ആകെ ആറ് ടീമുകളായിരുന്നു മത്സരിച്ചി രുന്നത്. പന്ത്രണ്ട് ടീമുകള്‍ മത്സരിച്ച 2016 റിയോ ഒളിമ്പിക്‌സില്‍ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ.