വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവാണ് രാജ്യത്തിനാ യി വെങ്കല മെഡല്‍ നേടിയത്. വൈകീട്ട് നടന്ന മത്സരത്തില്‍ സിന്ധു ചൈനയുടെ ഹിബി ങ് ജിയാ വോയെ പരാജയപ്പെടുത്തി
ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സി ല്‍ ഇന്ത്യയുടെ പിവി സിന്ധുവാണ് രാജ്യത്തി നായി വെങ്കല മെഡല്‍ നേടിയത്. വൈകീട്ട് നടന്ന മ ത്സരത്തില്‍ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-13, 21-15. ടോക്യോയില്‍ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണ്. നേരത്തേ, ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു ഇന്ത്യക്കായി വെള്ളി നേടിയിരുന്നു.
നേരിട്ടുള്ള പോരാട്ടത്തില്‍ ഏകപക്ഷീയമായിരുന്നു സിന്ധുവിന്റെ വിജയം. ഇന്നലെ സെമിഫൈന ലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയുടെ തായ് സുയിങ്ങിനോട് സിന്ധു പരാജയ പ്പെട്ടിരുന്നു. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ വെള്ളിമെഡല്‍ ജേതാവായ സിന്ധുവിന് ഇത്തവണ സ്വര്‍ണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സെമിയില്‍ കാലിടറി.
അതേസമയം ഒളിമ്പിക്സില്‍ ഇത് സിന്ധുവിന്റെ രണ്ടാമത്തെ മെഡലാണ്. 2016 റിയോ ഒളിമ്പിക്‌സില്‍ വെള്ളി നേടിയിരുന്നു. ഇതോടെ, തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡല്‍ നേടുന്ന ആദ്യ ഇന്ത്യ ന്‍ വനിതാ താരമെന്ന അപൂര്‍വ റെക്കോഡിനും സിന്ധു ഉടമയായി. സൈനാ നേവാളിനുശേഷം ഇ ന്ത്യയ്ക്കുവേണ്ടി ബാഡ്മിന്റണില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് സിന്ധു.