കോവിഡ് ചികിത്സ മറ്റ് ആശുപത്രികളിലേക്ക് കൂടി വികേന്ദ്രീകരിച്ച് ഭാരം കുറയ്ക്കുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കുക, മെഡിക്കല്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുക, സ്റ്റെപ്പന്‍ഡ് വര്‍ധനവ് നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
തിരുവനന്തപുരം : കോവിഡ് ചികിത്സ മറ്റ് ആശുപത്രികളിലേക്ക് കൂടി വികേന്ദ്രീകരിച്ച് ഭാരം കുറ യ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമര വുമായി മുന്നോട്ട് പോകുമെന്ന് പി.ജി ഡോക്ടര്‍മാരുടെ സംഘടനയായ മെഡിക്കല്‍ പി.ജി അസോസിയേഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി പിജി ഡോക്ടര്‍മാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ തിങ്കളാഴ്ച പന്ത്രണ്ട് മണിക്കൂര്‍ പണിമുടക്കാനാണ് സംഘടനയുടെ തീരുമാനം.
ആവശ്യങ്ങള്‍ ആരോഗ്യവകുപ്പ് പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാലസമരമാണ് പ്രഖ്യാപിച്ചിരിക്കു ന്നത്. നാളത്തെ സമരത്തില്‍ കോവിഡ് ചികി ത്സ, അത്യാഹിത ചികിത്സാ വിഭാഗങ്ങള്‍ എന്നിവയെ ഒഴിവാക്കി.
കോവിഡ് ചികിത്സ മറ്റ് ആശുപത്രികളിലേക്ക് കൂടി വികേന്ദ്രീകരിച്ച് ഭാരം കുറയ്ക്കുക, സീനിയര്‍ റസി ഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കുക, മെഡി ക്കല്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുക, സ്റ്റെപ്പന്‍ഡ് വര്‍ ധനവ് നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. പഠനം തടസ്സപ്പെടുന്നതും, പഠിച്ചിറങ്ങിയ വരുടെ ജോലി പ്രതിസന്ധിയിലായതും ചൂണ്ടിക്കാട്ടിയാണ് സമരമല്ലാതെ മറ്റുവഴിയില്ലെന്ന നിലപാടി ലേക്ക് പിജി ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നത്.