കിടപ്പുരോഗിയായ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെ തിരുവനന്തപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: കിടപ്പുരോഗിയായ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു.സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെ തിരുവന ന്തപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരു വന ന്തപുരം പാങ്ങാപ്പാറയിലാണ് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്.
മണി മന്ദിരത്തില്‍ പ്രസന്നയാണ് മരിച്ചത്. 76 വയസായിരുന്നു. അഞ്ച് വര്‍ഷത്തോളമായി വയോധി ക അസുഖത്തെ തുടര്‍ന്ന് കിടപ്പിലാണ്. മകന്‍ പുറത്തുപോയ സമയത്ത് ഭാര്യയെ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് സുകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












