കോതമംഗലം നെല്ലിക്കുഴിയില്‍ കോളജ് വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതകത്തിനു കാരണം പ്രണയ നൈരാശ്യമെന്ന് സൂചന. തോക്ക് എവിടെ നിന്ന് കിട്ടി, കൊലപാതകത്തിന് മറ്റാരെങ്കിലും സഹായിച്ചോ തുടങ്ങിയ കാര്യങ്ങളില്‍ പഴുതടച്ച അന്വേഷണവുമായി പൊലീസ്
കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ കോളജ് വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതകത്തിനു കാരണം പ്രണയ നൈരാശ്യമെന്ന് സൂചന. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനി കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനി പി വി മാനസ (24) ആണ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയായ യുവാവ് രഖില്‍ കൊലയ്ക്ക് ശേഷം ജീവനൊടുക്കി.
രണ്ടു വര്‍ഷം മുന്‍പ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസില്‍ പരാ തി നല്‍കി.പ്രശ്‌നം കണ്ണൂര്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കുകയുമായി രുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രഖില്‍ ഉറപ്പു നല്‍കിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയത്.
എന്നാല്‍ പക വളര്‍ന്നതാണ് മാനസയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന. കൊലപ്പെടു ത്താന്‍ ലക്ഷ്യമിട്ടു തന്നെയാണ് രഖില്‍ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രഖി ലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിക്കു ന്നു ണ്ട്. ഇരുവരും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നെന്നും സൂചനകളുണ്ട്. എന്നാല്‍ ഇവര്‍ പരസ്പരം പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തതായിരുന്നെന്ന് സഹപാഠികളില്‍ ചിലര്‍ പറയുന്നു.
ഡെന്റല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്തിരുന്ന മാനസയെ രഖില്‍ ക്ലോസ് റേഞ്ചില്‍ വെ ടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വാടകവീട്ടില്‍ താമസിക്കുകയായിരുന്ന മാനസ യെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് രഖില്‍ നെഞ്ചിലും തലയിലും വെടിവച്ചു. ചെവിപ്പുറ കില്‍ വെടിയേറ്റ മാനസ ഉടന്‍ തന്നെ നിലത്തു വീണു. അതിന് പിന്നാലെ സ്വയം നിറയൊഴിച്ച് രഖി ലും ജീവനൊടുക്കി. തലയ്ക്ക് നിറയൊഴിച്ച യുവാവിന്റെ തലയുടെ ഭാഗം പൂര്‍ണമായി ചിതറിതെറിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിയെ അന്വേഷിച്ച് രഖില്‍ കണ്ണൂരില്‍ നിന്നും കോതമംഗലത്ത് എത്തുകയായിരുന്നു.
രഖിലിന് തോക്ക് എവിടെനിന്നു ലഭിച്ചു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും വ്യക്തമാകാനുണ്ട്. മാ നസ രണ്ടു മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഇവ രണ്ടും പൊലീസ് പരിശോധിക്കും. ഇ തിലേക്കു വന്ന കോളുകളും രഖിലിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങളും പരിശോധിച്ചാല്‍ കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്ന് അറിയാനാകുമെന്നാണ് പൊലീ സിന്റെ നിഗമനം.
രണ്ടു മാസം മുന്‍പാണ് മാനസ അവസാനമായി കണ്ണൂരിലെ വീട്ടിലെത്തിയത്. ഇന്നലെയും ഇന്നു മെല്ലാം വീട്ടിലേക്ക് ഫോണ്‍ വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നു.











