പത്തോളംചലച്ചിത്രങ്ങള്‍ക്കും നിരവധി ആകാശവാണി ലളിതഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട് അദ്ദേഹം. ആകാശവാണിയില്‍ അവതരിപ്പിച്ചിരുന്ന ലളിത സംഗീത പാഠ ങ്ങള്‍ പ്രസിദ്ധമാണ്
അമ്പലപ്പുഴ: പ്രശസ്ത സംഗീതജ്ഞനും സ്വാതിതിരുനാള്‍ സംഗീത കോളേജിലെ പ്രൊഫസറുമായി രുന്ന അമ്പലപ്പുഴ വി.വിജയന്‍ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് അമ്പലപ്പുഴ ഏഴ രച്ചിറയില്‍ വീട്ടില്‍.
പത്തോളം ചലച്ചിത്രങ്ങള്‍ക്കും നിരവധി ആകാശവാണി ലളിതഗാനങ്ങള്‍ക്കും സംഗീതം നല്‍കിയി ട്ടുണ്ട്. ആകാശവാണിയില്‍ ലളിതസംഗീത പാഠങ്ങള്‍ അവതരിപ്പിച്ചിരുന്നു.
സംസ്ഥാന പുരസ്‌കാര ജേതാവും സംഗീത സംവിധായകനും പുല്ലാങ്കുഴല്‍ വിദ്വാനുമായ വിഷ്ണു വിജയ് മകനാണ്. ഭാര്യ : വി.ആര്‍.അമ്മിണി വി. ആര്‍ (റിട്ട ഹെഡ് നഴ്‌സ്, മെഡിക്കല്‍ കോളേജ്, തി രുവനന്തപുരം) . മകള്‍ : ലക്ഷ്മി ( സി.എച്ച്.എസ് ,ഐരാണിമുട്ടം). മരുമക്കള്‍: ഷൈജു ( ബി. എസ്. എന്‍.എല്‍) ,മധുവന്തി നാരായണന്‍ ( ഗായിക).












