വനിതകളുടെ 69 കിലോ ബോക്സിംഗില്‍ ചൈനീസ് ചായ്പേയ് താരത്തെ തോല്‍പിച്ച് ലവ്ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ പ്രവേശിച്ചത്
ടോക്കിയോ: ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. വനിതാ ബോക്സിങ്ങിന്റെ വെല്‍ടര്‍ വെയ്റ്റില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ പ്രവേശിച്ചു. വനിതകളുടെ 69 കിലോ ബോക്സിം ഗില്‍ ചൈനീസ് ചായ്പേയ് താരത്തെ തോല്‍പിച്ച് ലവ്ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ പ്രവേശിച്ച ത്.
23കാരിയായ ലവ്ലിന ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടി. 2018, 2019 ലോകചാമ്പ്യന്‍ ഷിപ്പുകളില്‍ വെങ്കലമെ ഡല്‍ ജേതാവാണ് ഗുവാഹട്ടി സ്വദേശിനിയായ ലവ്ലിന. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജര്‍മനിയുടെ നദീന്‍ അപ്റ്റെസിനെയാണ് (32) പരാജയപ്പെടുത്തിയത്. ഒളിംപിക്സ് ബോക്സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്.