ഉന്നതവിദ്യാഭ്യാസരംഗത്ത് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനും താത്പര്യം തോന്നാത്ത സാഹചര്യം വന്നാല്‍ ഉടന്‍ പഠനം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് തിരിയാനും അവസരം നല്‍കുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിയുടെ പ്രത്യേകതകള്‍ :
- വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ഒന്നിലേറെ സാധ്യതകള്‍ മുന്നോട്ടുവെയ്ക്കുന്നതാണ് പുതിയ പദ്ധതി
- ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവേശിക്കാനും ഇറങ്ങിപ്പോകാനും സാധിക്കുന്ന തരത്തിലാണ് പദ്ധതി
- ഒരു സ്ട്രീമില്‍ തന്നെ തളച്ചിടുന്ന ബുദ്ധിമുട്ടില്‍ നിന്ന് കുട്ടികളെ രക്ഷിക്കുകയാണ് ലക്ഷ്യം
- പഠനത്തിനിടെ ഒരു സ്ട്രീം ഇഷ്ടമില്ലാതെ വരികയാണെങ്കില്‍ മറ്റൊന്നിലേക്ക് മാറാന്‍ എളുപ്പം സാധിക്കും
- തെരഞ്ഞെടുത്ത ഒരു കോഴ്‌സ് ഇഷ്ടമില്ലാതെ വരികയാണെങ്കില്‍ എപ്പോള്‍ വേണമെങ്കില്‍ അത് ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് മാറാന്‍
ന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസരംഗത്ത് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനും താത്പര്യം തോ ന്നാത്ത സാഹചര്യം വന്നാല്‍ ഉടന്‍ പഠനം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് തിരിയാനും അവസരം നല്‍കു ന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ ന യം രൂപീകരിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് പുതി പദ്ധതി അവതരിപ്പിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഒന്നിലേറെ സാധ്യതകള്‍ മുന്നോട്ടുവെയ്ക്കുന്നതാണ് പുതിയ പദ്ധതി. എ പ്പോള്‍ വേണമെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവേശിക്കാനും ഇറങ്ങിപ്പോകാനും സാധിക്കു ന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. ഇത് ഒരു സ്ട്രീമില്‍ തന്നെ തളച്ചിടുന്ന ബുദ്ധിമുട്ടില്‍ നിന്ന് കുട്ടികളെ രക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പഠനത്തിനിടെ ഒരു സ്്ട്രീം ഇഷ്ടമില്ലാതെ വരികയാണെങ്കില്‍ മറ്റൊന്നിലേക്ക് മാറാന്‍ എളുപ്പം സാ ധിക്കുന്ന വിധത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുത്ത ഒരു കോഴ്‌സ് ഇ ഷ്ടമില്ലാതെ വരികയാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അത് ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് മാറാന്‍ സഹായിക്കുന്ന വിധമാണ് പുതിയ പദ്ധതി.
രാജ്യത്ത് എന്‍ജിനീയറിങ് കോഴ്‌സുകള്‍ അഞ്ചു പ്രാദേശിക ഭാഷകളില്‍ പഠിപ്പിക്കാന്‍ പോകുന്ന തായി നരേന്ദ്രമോദി വ്യക്തമാക്കി. എട്ട് സംസ്ഥാനങ്ങളിലെ 14 എന്‍ജിനീയറിങ് കോളജുകളിലാണ് അഞ്ചു പ്രാദേശിക ഭാഷകളില്‍ എന്‍ജിനീയറിങ് പഠനം ആരംഭിക്കാന്‍ പോകുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി ഭാഷകളിലാണ് എന്‍ജിനീയറിങ് പഠനം സാധ്യമാകാന്‍ പോകുന്നതെ ന്നും മോദി പറഞ്ഞു. എന്‍ജിനീ യറിങ് കോഴ്‌സുകളില്‍ 11 ഇന്ത്യന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടു ത്തുന്നതിന് സാങ്കേതികവിദ്യ വികസിപ്പിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.