പൊള്ളാച്ചി കോവില്‍പാളയത്തു നിന്നാണ് വണ്ടിയില്‍ കുത്തിനിറച്ച് നിലയില്‍ കൊല്ലത്തേ ക്ക് പശുക്കളെ കൊണ്ടുവന്നത്. മൂന്നു പശുക്കളും രണ്ടു പശുക്കുട്ടികളുമാണ് വാനിലുണ്ടാ യിരുന്നത്.
കൊച്ചി : പികഅപ് വാനില്‍ അനധികൃതമായി കുത്തി നിറച്ചുകൊണ്ട് വന്ന നാല് പശുക്കളില്‍ ഒന്ന് ചത്തു, മറ്റൊന്ന് വഴിയില്‍ പ്രസവിച്ചു.പൊള്ളാച്ചി കോവില്‍പാളയത്തു നിന്നാണ് വണ്ടിയില്‍ കുത്തി നിറച്ച് നിലയില്‍ കൊല്ലത്തേക്ക് പശുക്കളെ കൊണ്ടുവന്നത്. മൂന്നു പശുക്കളും രണ്ടു പശുക്കുട്ടികളു മാണ് വാനിലുണ്ടായിരുന്നത്. പൊള്ളാച്ചിയില്‍ നിന്ന് യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാ തെയാണ് പശുക്കളെ കൊല്ലത്തേക്ക് കൊണ്ടുപോയത്.
കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപത്തുവച്ചാണ് പശു പ്രസവിച്ചത്. പ്രസവത്തിനിടെ ഗര്‍ഭപാത്രമടക്കം പശുവിന്റെ അകത്ത് നിന്ന് പുറത്തേക്ക് വന്നു. ബുധനാഴ്ചയാണ് സംഭവം. അവശ്യത്തിന് ഭക്ഷണ വും വെള്ളവും ലഭിക്കാതെ പശു തളര്‍ന്നു വീണതുകണ്ട നാട്ടുകാരാണ് ഡോക്ടറെ വിവരം അറിയി ച്ചത്. തുടര്‍ന്ന് വെറ്ററിനറി സര്‍ജന്‍ പ്രീതിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രസവിച്ച പശു വിന് പ്രഥമ ശുശ്രൂഷ നല്‍കി. പശുവിനെ മറ്റുള്ളവയ്‌ക്കൊപ്പം ഗോശാലയിലേക്ക് മാറ്റി. ഒരാഴ്ച മുന്‍പ് പ്രസവിച്ച പശുവാണ് വണ്ടിയില്‍ ചത്തത്. ഇതിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മറവു ചെയ്തു. പ്രസവിച്ച പശുവിന്റേയും പശുക്കുട്ടിയുടേയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സംഭവത്തില്‍ കൊല്ലം കയ്ക്കല്‍ സ്വദേശി ദാവൂദ് കുഞ്ഞിനെതിരെ (62) പനങ്ങാട് പൊലീസ് കേസെ ടുത്തു. പശുവിന്റെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മറവു ചെയ്യാന്‍ ശ്രമം മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന സൊസൈറ്റി അംഗങ്ങള്‍ രംഗത്തെത്തി തടഞ്ഞു. പൊലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.