ബിടെക് പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവുണ്ടായത്. സാങ്കേതിക സര്‍വകലാശാലയുടെ അപ്പീല്‍ കോടതി അ നുവദിച്ചു
കൊച്ചി : സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ അടുത്ത മാസം 2,3 തിയതികളില്‍ നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ബിടെക് പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവുണ്ടായത്. സാങ്കേതിക സര്‍വകലാശാലയുടെ അപ്പീല്‍ കോടതി അനുവദിച്ചു.
ബി ടെക് ഒന്നാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ പരീക്ഷകളാണ് കഴിഞ്ഞദിവസം സിംഗിള്‍ ബെഞ്ച് റ ദ്ദാക്കിയത്. എട്ടു വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി നടപടി. ഇതിനെതിരെ യാണ് സാങ്കേതിക സര്‍വകലാശാല അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റി വെച്ചിരു ന്നു. ഈ പരീക്ഷ മറ്റൊരു ദിവസം നടത്തും. അതിനുള്ള വിജ്ഞാപനം ഇന്നു തന്നെ പുറപ്പെടുവി ക്കും. നാളെ മുതലുള്ള പരീക്ഷകള്‍ ടൈംടേബിള്‍ പ്രകാരം നടക്കുമെന്ന് സര്‍വകലാശാല അറിയി ച്ചു. ഓഗസ്റ്റ് 2, 3 തീയതികളിലെ പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.
യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരീക്ഷ നടത്തിയത്. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഇല്ലാ ത്തവര്‍ക്ക് ഓഫ് ലൈനായി പരീക്ഷ നടത്താ മെന്ന് യുജിസി മാര്‍ഗരേഖയില്‍ പറയുന്നതായി കെടി യു അപ്പീലില്‍ വ്യക്തമാക്കി. ഇതനുസരിച്ചാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. ഇനി പെട്ടെന്ന് ഓ ണ്‍ലൈനായി പരീക്ഷ നടത്തുന്നതിന് സര്‍വകലാശാല സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടി വരുമെന്നും, അതിന് ഒരു വര്‍ഷമെ ങ്കി ലും എടുക്കുമെന്നും സര്‍വകലാശാല ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്ത്, പരീക്ഷയുമായി മു ന്നോട്ടുപോകാന്‍ സര്‍വകലാശാലയ്ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്.











