കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുതിരുത്താം, ഒരേയൊരു അവസരം കൂടി ; ചെയ്യേണ്ടത് ഇത്രമാത്രം

vaccination certificate 1

കോവിന്‍ വെബ്‌സൈറ്റില്‍ നിന്നുതന്നെ സര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താനും പാസ്‌പോ ര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതാണ് പുതിയ സംവിധാനം

തിരുവനന്തപുരം : പല കാരണങ്ങള്‍ കൊണ്ട് കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തിരുത്താന്‍ അവസരം. സര്‍ട്ടിഫി ക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം നിരവധി പേ ര്‍, പ്രത്യേകിച്ചും വിദേശത്ത് പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് തെറ്റ് തിരു ത്താന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയിട്ടുള്ളത്.

കോവിന്‍ വെബ്‌സൈറ്റില്‍ ലഭ്യമായിരുന്ന സര്‍ട്ടിഫിക്കറ്റില്‍ ഇവയില്ലാത്തതിനാല്‍ സംസ്ഥാനം സ്വ ന്തം നിലയ്ക്ക് പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെ യുള്ളവ വച്ചുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇപ്പോള്‍ കോവിന്‍ വെബ്‌സൈറ്റില്‍ നിന്നുതന്നെ ഈ സര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താനും പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

തെറ്റ് തിരുത്താന്‍ ഒരേയൊരു അവസരം

കോവിഡ്-19 സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്തുന്നവര്‍ സൂക്ഷ്മതയോടെ ചെയ്യണം. ഇപ്പോഴുള്ള അവസരം വളരെ ശ്രദ്ധിച്ച് വിനിയോഗിക്കുക. ഇനി യും തെറ്റുപറ്റിയാല്‍ പിന്നെ ഒന്നും ചെയ്യാനുള്ള അവസരം ലഭ്യമല്ല.

Also read:  എംപിമാര്‍ നിയമ സഭയിലേക്ക് മത്സരിക്കില്ല: കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം

സര്‍ട്ടിഫിക്കറ്റില്‍ എങ്ങനെ തെറ്റുതിരുത്താം?

ആദ്യം കോവിന്‍ വെബ്‌സൈറ്റിലെ ഈ ലിങ്കിലേക്ക് (https://selfregistration.cowin.gov.in) പോകുക. വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ നല്‍കി ഗെറ്റ് ഒ.ടി.പി. ക്ലിക്ക് ചെ യ്യുക. ലഭിക്കുന്ന ഒ.ടി.പി. നമ്പര്‍ അവിടെ ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്തവരുടെ വി വരങ്ങള്‍ വരും. സര്‍ട്ടിഫിക്കറ്റില്‍ തെറ്റുപറ്റിയവര്‍ വലതുവശത്ത് മുകളില്‍ കാണുന്ന റെയ്‌സ് ആന്‍ ഇഷ്യുവില്‍ (Raise an Issue) ക്ലിക്ക് ചെയ്യുക. കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ്, മെര്‍ജ് മൈ മള്‍ട്ടിപ്പി ള്‍ ഡോസ്, ആഡ് മൈ പാസ്‌പോര്‍ട്ട് ഡീറ്റേല്‍സ്, റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്പര്‍ രജിസ്‌ട്രേഡ് തുട ങ്ങിയ ഓപ്ഷനുകള്‍ കാണിക്കും.

Also read:  15 വര്‍ഷത്തെ കാത്തിരിപ്പ് ; യുവതിക്ക് ഒറ്റപ്രസവത്തില്‍ നാല് മക്കള്‍

സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് തിരുത്താന്‍

പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐഡി നമ്പര്‍ എന്നിവ തിരുത്താന്‍ കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്യുക. മതിയായ തിരുത്തലുകള്‍ വരുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്.

വെവ്വേറെ രണ്ട് ആദ്യ ഡോസ് പൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍

രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ ഫൈനല്‍ സര്‍ ട്ടിഫിക്കറ്റിനായി മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസി ല്‍ ക്ലിക്ക് ചെയ്ത് ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സര്‍ട്ടി ഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യേണ്ടതാണ്.

പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍

ആഡ് മൈ പാസ്‌പോര്‍ട്ട് ഡീറ്റേല്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാസ്‌പോര്‍ട്ട് നമ്പര്‍ തെറ്റാതെ ചേര്‍ക്കേണ്ടതാണ്.

മറ്റൊരാള്‍ നമ്മുടെ നമ്പരില്‍ രജിസ്റ്റര്‍ ചെയ്താല്‍

നമ്മുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആരെങ്കിലും സര്‍ട്ടിഫിക്കറ്റെടുത്തിട്ടുണ്ടെന്ന് അക്കൗണ്ട് ഡീറ്റൈല്‍സില്‍ കാണിച്ചാല്‍ റിപ്പോര്‍ട്ട് അണ്‍ നോണ്‍ മെമ്പര്‍ രജിസ്‌ട്രേഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരിചയമില്ലാത്തയാളെ ഡിലീറ്റ് ചെയ്ത് ഒഴിവാക്കാവുന്നതാണ്.

Also read:  അധികാരത്തില്‍ ശബരിമല വിഷയത്തില്‍ യുഡിഎഫ് നിയമ നിര്‍മ്മാണം നടത്തും: മുല്ലപ്പള്ളി

ബാച്ച് നമ്പരുള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍

വാക്‌സിന്‍ നല്‍കിയ തീയതിയും ബാച്ച് നമ്പരും ഉള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കോവിന്‍ വെബ്‌സൈറ്റിലെ (https://selfregistration. cowin.gov.in) ലിങ്കില്‍ പോയി ഒ.ടി.പി. നമ്പര്‍ നല്‍കി വെ ബ് സൈറ്റില്‍ കയറുക. അപ്പോള്‍ അക്കൗണ്ട് ഡീറ്റൈല്‍സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേര് വിവര ങ്ങള്‍ കാണിക്കും. അതിന് വലതുവശത്തായി കാണുന്ന സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിന് മറ്റ് വിവരങ്ങള്‍ നല്‍കേണ്ടതില്ല.

ഒരു മൊബൈല്‍ നമ്പരില്‍ നിന്നും 4 പേരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. അതിനാല്‍ നാ ലു പേരുടേയും വിവരങ്ങള്‍ ഇതുപോലെ തിരുത്താനോ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കും.

സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES