കോവിഡ് മാനദണ്ഡം ലംഘിച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ രമ്യ ഹരിദാസും സംഘവും ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. പരിക്കേല്‍ ക്കും വിധത്തിലുള്ള കൈയ്യേറ്റം, ആക്ര മണം, ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
പാലക്കാട്: ലോക്ക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ആലത്തൂര്‍ എംപി രമ്യ ഹരിദാസും മുന്‍ എംഎല്‍എ വിടി ബല്‍റാം ഉള്‍പ്പെടെ 6 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേ സെടുത്തു പൊലിസ്. കോവിഡ് മാനദണ്ഡം ലംഘിച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ രമ്യ ഹരിദാ സും സംഘവും ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.
എംപിയുടെ കൂടെയുണ്ടായിരുന്ന സംഘം തന്നെ മര്‍ദ്ദിച്ചെന്ന് കാട്ടി യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കൂടിയായ യുവാവ് പരാതിയിലാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. പരിക്കേ ല്‍ക്കും വിധത്തിലുള്ള കൈയ്യേറ്റം, ആക്രമണം, ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങി യ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കോണ്‍ഗ്ര സ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേതാക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവി നെ രമ്യ ഹരിദാസ് എംപിക്ക് ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചെന്ന് കാണിച്ച് യുവാവ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലെ ന്നിരിക്കെ എംപിയുടെയും കോണ്‍ഗ്രസ് നേതാക്കളു ടെയും നിയമ ലംഘന ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദത്തിന് ഇടയാക്കിയിരുന്നു. ദൃശ്യ ങ്ങള്‍ പ കര്‍ത്തിയ യുവാവിനെ കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
അതേസമയം യുവാവിനെതിരെ ആരോപണം ഉന്നയിച്ച രമ്യഹരിദാസിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തിട്ടില്ല. യുവാവ് തനിക്ക് നേരെ കയ്യേറ്റത്തിന് മുതിര്‍ന്നെന്നായിരുന്നു രമ്യഹരിദാസിന്റെ ആരോപണം. എന്നാല്‍ എംപിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് കസബ പൊലീസ് പറഞ്ഞു. നേരത്തെ ഹോട്ടല്‍ ഉടമയ്ക്കെതിരെ കേസെടുത്ത പൊലീസ് കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പിഴ ചുമത്തി യിരുന്നു.