കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. സ്വര്‍ണ്ണ ക്ക ടത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെ ത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടി ല്ലെന്നും അന്വേഷണവു മായി പൂര്‍ണ്ണമായി സഹകരിച്ചെന്നുമാണ് അര്‍ജുന്‍ ആയങ്കി ജാ മ്യഹര്‍ജി യില്‍ വാദിച്ചത്. എന്നാല്‍ അന്വേഷണം പ്രഥമിക ഘട്ടത്തില്‍ ആയതിനാല്‍ പ്രതിയ്ക്ക് ജാമ്യം അനുവദിക്കുരുതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു
കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം നിഷേധിച്ച് കോടതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃ ത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയാണ് അര്‍ജുന്റെ ജാമ്യാപേക്ഷ തള്ളിയത്. കസ്റ്റംസിന്റെ വാദം പരിഗണിച്ചായിരുന്നു കോടതി നടപടി.
സ്വര്‍ണക്കടത്തില്‍ നേരിട്ട് ഇടപെട്ടതിന് കസ്റ്റംസിന്റെ കയ്യില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അ ര്‍ജുന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അര്‍ജുന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയാ ണെന്നും, രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘവുമായി അര്‍ജുന് ബന്ധമുണ്ടെന്നും കസ്റ്റംസ് അഭിഭാ ഷകന്‍ കോടതിയെ അറിയിച്ചു.
നേരത്തെ അര്‍ജുനെതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ നല്‍കിയി രുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസിലെ മൂന്നാം പ്രതി പാനൂര്‍ സ്വദേശി അജ്മലിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
രാമനാട്ടുകര വാഹന അപകടത്തെ തുടര്‍ന്ന് പുറത്തുവന്ന സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ മാസം 30 നാണ് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത്.












