വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് ഹൈബി ഈഡന്‍ വ്യക്തമാക്കി. ടി എന്‍ പ്രതാപ ന്‍ എംപിയോടൊപ്പമാണ് ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കിയത്
ന്യൂഡല്‍ഹി : കേന്ദ്രം നല്‍കിയ പത്തുലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്ത് ഇതുവരെ ഉപയോ ഗിച്ചിട്ടില്ലെന്ന് ഗുരുതര ആരോപണവുമായി എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം വെളിപ്പെടുത്തി യതെന്ന് ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ വെളിപ്പെടുത്തി. വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെ ന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍ കിയപ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് ഹൈബി ഈഡന്‍ വ്യക്തമാക്കി. ടി എന്‍ പ്രതാപന്‍ എംപിയോടൊപ്പമാണ് ആരോഗ്യ മന്ത്രിക്ക് നിവേ ദനം നല്‍കിയത്.
വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ കണക്കുകള്‍ മന്ത്രി വിശ ദീകരിച്ചു. കേന്ദ്രം നല്‍കിയ പത്ത് ലക്ഷം ഡോ സ് ഉപയോഗിച്ചതിന് ശേഷം ആവശ്യപ്പെടുന്ന മുറക്ക് ഇനിയും വാക്‌സിന്‍ നല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി ഉറപ്പ് നല്‍കി ഹൈബി ഈഡന്‍ പറഞ്ഞു. ഇ ന്ത്യയില്‍ ആദ്യം കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് ടിപിആര്‍ ഉയരുമ്പോഴും കേന്ദ്ര സര്‍ ക്കാര്‍ ആവശ്യമായ വാക്‌സിന്‍ നല്‍ കുന്നില്ലെന്നത് പ്രതിസന്ധിയാണെന്ന് മന്ത്രിയെ അറിയിച്ചെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.
കേരളത്തില്‍ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടതാണ്. എന്നിട്ടും രോഗവ്യാപ നത്തിന് എന്തേ ശമനമില്ലാത്തതെന്ന് മന്ത്രി മ ന്‍ സുഖ് മാണ്ഡവ്യ ആശങ്കപ്പെട്ടെന്നും ഹൈബി ഈ ഡന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം ദുര്‍ബലമാണെന്നതിന്റെ തെളിവല്ലേ ഇപ്പോഴുള്ള സ്ഥിതിയെന്ന് മന്ത്രി ചോദിച്ചു. എന്നാല്‍ വാക്‌സിനേഷന്‍ കൃത്യമായി നടത്താനായാല്‍ സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടുമെന്നും ആവശ്യാനുസരണം വാക്‌സിന്‍ നല്‍കി സംസ്ഥാന ത്തെ സഹായിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്- എംഫേസ്ബുക്ക് പോസ്റ്റില്‍ വ്യ ക്ത മാക്കി.