തെമ്മാടികളാണ് സമരം നടത്തുന്നതെന്നായിരുന്നു കേന്ദ്ര സാംസ്‌കാരിക വിദേശകാര്യ സഹ മ ന്ത്രി യുടെ പരാമര്‍ശം. മധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് കര്‍ഷകര്‍ക്കെതിരെ മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കര്‍ഷ നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്നവര്‍ ക്കെ തിരെ വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി. തെമ്മാടികളാണ് സമരം നടത്തു ന്നതെന്നായിരുന്നു കേന്ദ്ര സാംസ്‌കാരിക വിദേശകാര്യ സഹമന്ത്രിയുടെ പരാമര്‍ശം.
കര്‍ഷക സമരം നടത്തുന്നവര്‍ കുറ്റകൃത്യമാണ് ചെയ്യുന്നത്. പ്രതിപക്ഷ പാര്‍ട്ടികളാണ് ഇവര്‍ക്ക് പ്ര ചാരണം നല്‍കുന്നത്. ക്രിമിനല്‍ പ്രവൃത്തിക ളാണ് ജനുവരി 26ന് അവരുടെ ഭാഗത്ത് നിന്നു മുണ്ടാ യത്. ലജ്ജാകരമായ നീക്കങ്ങളാണ് അന്നുണ്ടായത്. പ്രതിപക്ഷം ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോ ത്സാഹിപ്പിച്ചുവെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. മധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ യാണ് കര്‍ഷകര്‍ക്കെതിരെ മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.
കര്‍ഷകരെ തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. കര്‍ഷകര്‍ അന്നദാതാക്കളാണ്. അവരെ ഇത്തരത്തില്‍ പരാ മ ര്‍ ശിക്കുന്നത് ശരിയല്ല. ഞങ്ങള്‍ കര്‍ഷകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കര്‍ഷ നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ മാസങ്ങളായി പ്രതിഷേധം തുടരു ക യാണ്. കൊവിഡ്-19 വ്യാപനം രൂക്ഷമായതോടെയാണ് പ്രതിഷേധം അയഞ്ഞത്.











