ബാങ്കില്‍ നിന്ന് 80 ലക്ഷം രൂപ വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ടി എം മുകുന്ദന്‍ (59) ആണ് മരിച്ചത്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഒരു കോടി രൂപ അടയ്ക്കണമെന്ന് കാണിച്ച് മുകുന്ദന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ
തൃശൂര്‍ : നൂറ് കോടിയിലേറെ രൂപയുടെ തട്ടിപ്പ് അരങ്ങേറിയ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ആ ത്മഹത്യ ചെയ്തു. ബാങ്കില്‍ നിന്ന് 80 ലക്ഷം രൂപ വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ടി എം മുകുന്ദന്‍ (59) ആണ് മരിച്ചത്. വായ്പ തിരിച്ചടവ് മുട ങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഒരു കോടി രൂപ അടയ്ക്കണമെന്ന് കാണിച്ച് മുകുന്ദന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ യാണ് ആത്മഹത്യ.
സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബേങ്കിലെ വായ്പാത്തട്ടിപ്പു കേസില്‍ അ ന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.നൂറ് കോടിയില്‍ ഒതുങ്ങുന്നതല്ല ബാങ്കില്‍ നടന്ന തട്ടി പ്പെന്ന് സഹകരണ ജോയിന്റ് റജിസ്ട്രാറുടെ റിപ്പോര്‍ട്ടിലുണ്ട്. 2014 മുതല്‍ 2020 വരെയുള്ള കാ ലയളവിലാണ് തട്ടിപ്പ് നടന്നത്. 46 പേരുടെ വായ്പാ തുക പോയത് ഒരാളുടെ അക്കൗണ്ടിലാണെന്ന് കണ്ടെത്തി.ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍ മാ ര്‍ക്കറ്റുകളുടെ വരവ് ചെലവ് കണക്കുകളിലും ക്രമ ക്കേടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.
തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം നിയന്ത്രണത്തിലുള്ള 13 അംഗ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കരുവന്നൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ഉള്‍ പ്പെടെ ജീവനക്കാരായ ആറു പേര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു.