അനന്യയുടെ ആത്മഹത്യക്ക് ഇടയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് റെനെ മെഡിസി റ്റിയ്ക്ക് മുന്നില്‍ ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ പ്രതിഷേധ നടത്തി.
കൊച്ചി: ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അനന്യ കുമാരി അലക്സ് കൃത്യമായ വ്യ ക്തി ശുചിത്വം പാലിച്ചില്ലെന്ന ആശുപ ത്രി അധികൃതരുടെ വിശദീകരണത്തില്‍ പ്രതിഷേധം. അന ന്യയുടെ ആത്മഹത്യക്ക് ഇടയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് റെനെ മെഡിസിറ്റിയ്ക്ക് മുന്നില്‍ ട്രാ ന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ പ്രതിഷേധ നടത്തി.
ആശുപത്രി അധികൃതര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ട്രാന്‍സ് ജെന്‍ ഡര്‍ കൂട്ടായ്മ അറിയിച്ചു. അനന്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കള്‍ ആരോപി ച്ചു. പലാരിവട്ടം പോലീസ് സ്റ്റേഷനില്‍ സംഭവത്തില്‍ അനന്യ പരാതി നല്‍കിയിരുന്നു. സര്‍ജറികള്‍ നടക്കുമ്പോള്‍ പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണം. എന്നാല്‍ ഇവിടെ നിന്നും ഇത്തരത്തി ലൊരു കൗണ്‍സിലിങും ലഭിച്ചില്ലെന്ന് അനന്യ പറഞ്ഞിരുന്നതായും സു ഹൃത്തുക്കള്‍ ആരോപിച്ചു.
കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന പ്രസ്താവനയാണ് ആശുപ ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.ആശു പത്രിയുടെ വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്ന കാ ര്യമല്ല. അനന്യയ്ക്ക് നീതി ലഭിക്കും വരെ ആശുപത്രിയ്ക്കെതിരെ ശക്തമായ പ്രതിഷേധവു മായി മുന്നോ ട്ട് പോകുമെന്ന് കൂട്ടായ്മ അറിയിച്ചു.
ലിംഗമാറ്റ ശസ്ത്ര ക്രി യ യില്‍ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതാ യി അനന്യ വെളി പ്പെ ടു ത്തിയിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയും നല്‍കി യിരുന്നു. പിന്നാലെയാണ് അനന്യയെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെ ത്തിയത്.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ ആര്‍ജെയും ആക്ടിവിസ്റ്റുമായ അനന്യ കുമാരി അല ക്സിനെ ഇന്നലെയാണ് കൊച്ചിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തി ല്‍ സമഗ്ര അന്വേഷണം നടത്തി അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയെ മന്ത്രി ആര്‍. ബിന്ദു ചുമതലപ്പെടുത്തിയിട്ടുണ്ട്.