സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്രതിനിധികളുടെ യോഗത്തില്‍ മാര്‍ഗ രേഖ രൂപീകരിച്ചശേഷമാണ് ഷൂട്ടിങ് തുടങ്ങുന്നത്. മുപ്പത് ഇന മാര്‍ഗ രേഖയാണ് ഇതിനായി തയാറാക്കിയിട്ടുള്ളത്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന സി നിമ ഷൂട്ടിങ് നാളെ മുതല്‍ വീണ്ടും തുടങ്ങും. സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്ര തി നിധികളുടെ യോഗത്തില്‍ മാര്‍ഗ രേഖ രൂപീകരിച്ചശേഷമാണ് ഷൂട്ടിങ് തുടങ്ങുന്നത്. മുപ്പത് ഇന മാ ര്‍ഗ രേഖയാണ് ഇതിനായി തയാറാക്കിയിട്ടുള്ളത്.കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചല ച്ചി ത്ര ങ്ങള്‍, ഒ ടി ടി പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള എല്ലാ മേഖലക്കും ഈ മാര്‍ഗ രേഖ ബാധകമായിരക്കും.
ഷൂട്ടിങില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം അമ്പത് ആയി നിജപ്പെടുത്തണം.ഷൂട്ടിങില്‍ പങ്കെടുക്കുന്നതിന് നാല്‍പത്തിയെട്ട് മണിക്കൂര്‍ മുമ്പുള്ള ആര്‍ ടി പി സി ആര്‍ പരിശോധന ഫലം , രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ വിശദാംശങ്ങള്‍ എന്നിവ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക എന്നിവയിലേക്ക് മെയില്‍ ആയി അയയ്ക്കണം.എന്നും രാവിലെ ലൊക്കേഷനിലെ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കണം.സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം. ലൊക്കേഷന്‍ സ്ഥലത്ത് നിന്നോ താമസ സ്ഥലത്തു നിന്നോ പുറത്തു പോകരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എല്ലാവരും മാസ്‌ക് നര്‍ബന്ധമായും ധരിക്കണം.
ഇന്‍ഡോര്‍ ഷൂട്ടിങിനാണ് നിലവില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ലോക്ക് ഡൗണ്‍ പ്രതിസന്ധി കാരണം കേരളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പോയ സഹചര്യത്തിലാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. ഇതടെ ഷൂട്ടിങ് കേരളത്തിലേക്ക് തന്നെ മാറ്റാന്‍ സിനിമ രംഗത്തെ സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു.