കാറിന് നികുതിയിളവ് തേടി നേരത്തെ വിജയ് സമര്‍പ്പിച്ച ഹര്‍ജി ഒരു ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്
ചെന്നൈ : വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഢംബര കാറിന് നികുതി ഇളവ് തേടിയുള്ള കേ സില്‍ വീണ്ടും കോടതിയെ സമീപിച്ച് നടന്‍ വിജയ്. കാറിന് നികുതിയിളവ് തേടി നേരത്തെ വിജയ് സമര്‍പ്പിച്ച ഹര്‍ജി ഒരു ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച മദ്രാസ് ഹൈക്കോടതി നികുതി വെട്ടിപ്പുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേയ്ക്ക് കേസ് മാറ്റി. ജസ്റ്റിസ് ആര്‍ ഹേമലത, ജസ്റ്റിസ് എം ദുരൈസ്വാമി എന്നിവരുടെ ബെ ഞ്ചാവും ഇനി കേസ് പരിഗണിക്കുക. പ്രവേശന നികുതിയുടെ പേരില്‍ രജിസ്ട്രേഷന്‍ വൈകിയ തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ ഹര്‍ജി തള്ളിക്കൊണ്ട് നടത്തിയ റീല്‍ പരാമര്‍ശം ഏറെ വേദനിപ്പിച്ചെന്നും ഇത്തരത്തില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണ മെന്നും കോടതിയില്‍ ആവശ്യപ്പെടും. അധിക നികു തി ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നടപടിക്രമം വൈകിയതാണ് ചോ ദ്യം ചെയ്തതെന്നും വിജയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
കേസ് നാളെ പരിഗണിക്കണമെന്ന് വിജയിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും പ്രത്യേക പരി ഗണന നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാ ക്കി. രജിസ്ട്രാര്‍ ലിസ്റ്റ് ചെയ്യുന്നത് എപ്പോഴാണോ അപ്പോള്‍ ഹര്‍ജി പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.