518 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീ കരിച്ചിട്ടുണ്ട്. ഇതോ ടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ചുള്ള കോവി ഡ് മരണം 4,13,609 ആയി
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2.13 ശത മാ നമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 42,004 പേര്‍ രോ ഗമുക്തരായി. 518 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരി ച്ചി ട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ചുള്ള കോവിഡ് മരണം 4,13,609 ആയി.
നിലവില്‍ 4,22,660 പേരാണ് രോഗം സ്ഥിരീകരിച്ചത്ത് ചികിത്സയിലുള്ളതെന്നാണ് സര്‍ക്കാര്‍ കണ ക്ക്. 3,02,69,796 പേര്‍ ഇത് വരെ രോഗമുക്തി നേടി. വാക്‌സിനേഷന്‍ നടപടികള്‍ രാജ്യത്ത് പുരോഗമി ക്കുകയാണ്. ഇതെ വരെ 40,49,31,715 ഡോസ് വാക്‌സീനാണ് നല്‍കിയത് ഇന്നലെ മാത്രം 51,01,567 ഡോസ് വാക്‌സീന്‍ വിതരണം ചെയ്തു.
സംസ്ഥാങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കല്‍ രണ്ട് കോടി അമ്പത്തി ആറു ലക്ഷം ഡോസ് വാക്‌സീന്‍ ഉപയോഗ യോഗ്യമായി ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.











