മണ്ഡലത്തിലെ ചിലര്‍ക്ക് സ്ഥാനാര്‍ഥി മോഹമുണ്ടായിരുന്നുന്നെന്നും ഏരൂര്‍, തെക്കുംഭാഗം, ഉദയം പേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും പാര്‍ട്ടി അ ന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.സ്വരാജ് തൃപ്പൂണിത്തുറയില്‍ തോറ്റത് പാര്‍ട്ടി പ്രാദേ ശി ക നേതൃത്വത്തിന്റെ വീഴ്ച മൂലമെന്ന് സി.പി. എം. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ പര മ്പരാഗത വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ലെന്നാണ് തോല്‍വിയുടെ പ്രധാന കാരണമായി സി.പി.എം പറയുന്നത്. പാര്‍ട്ടിക്ക് സാധാരണ ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ക്ക് പുറമേയുള്ള വോട്ടുകള്‍ സ്വരാ ജിന് ഇത്തവണ ലഭിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ ചിലര്‍ക്ക് സ്ഥാനാര്‍ഥി മോഹമുണ്ടായിരുന്നുന്നെന്നും ഏരൂര്‍, തെക്കുംഭാഗം, ഉദയം പേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും പാര്‍ട്ടി അന്വേഷണ റി പ്പോര്‍ട്ടില്‍ പറയുന്നു. തൃക്കാക്കരയിലും മണ്ഡലം കമ്മിറ്റിക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നും അന്വേ ഷണത്തില്‍ കണ്ടെത്തി.
കെ.ബാബുവിനോട് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ് 992 വോട്ടുകള്‍ക്കാണ് തൃ പ്പൂണിത്തുറയില്‍ പരാജയപ്പെട്ടത്. പിന്നാലെ തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങ ളിലെ തോല്‍വി പഠിക്കാനും അന്വേഷണ കമ്മീഷനെ സി.പി.എം. നിയോഗിച്ചിരുന്നു.