നാലര വര്‍ഷം മുമ്പു നടന്ന സംഭവത്തില്‍ സാഹചര്യ തെളിവുകള്‍ വച്ചു മാത്രമേ അന്വേഷ ണം മുന്നോട്ടുകൊണ്ടു പോവാനാവുന്നു ള്ളൂവെന്ന് തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി സമര്‍ പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു
കൊച്ചി: ഒളിമ്പ്യന്‍ മയൂഖ ജോണി ഉന്നയിച്ച പീഡനപരാതിയ്ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെ ത്താനായില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. നാലര വര്‍ഷം മുമ്പു നടന്ന സംഭവത്തില്‍ സാഹച ര്യ തെളിവുകള്‍ വച്ചു മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടു പോവാനാവുന്നു ള്ളൂവെന്ന് തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിക്കാരിയുടെയും പ്രതിയുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ലഭ്യമായില്ല. പ്രതിയും സു ഹൃത്തും ലഘുലേഖ വിതരണം ചെയ്തതിനും തെളിവുകള്‍ ലഭ്യമായില്ല. പ്രതി ആശുപത്രിയില്‍ ആ രോപണവും ശരിയല്ല. ഈ സമയം പ്രതി ആശുപത്രിക്ക് 5 കിലോമീറ്റര്‍ അകലെയായിരുന്നു. സാഹ ചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ കേസ് അന്വേഷിക്കുന്നതെന്നും സംഭവത്തി ല്‍ വിശദമായ അന്വേഷ ണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 ലാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആ രുമില്ലാത്ത സമയത്ത് മയൂഖയുടെ സുഹൃ ത്തിനെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുക യും ചെയ്തു എന്നാണ് പരാതി. അന്ന് അവിവാഹിതയായതിനാല്‍ പരാതി നല്‍കിയില്ല. എന്നാല്‍ പെ ണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞതോടെ ഇയാള്‍ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. തുടര്‍ന്ന് കഴി ഞ്ഞ മാര്‍ച്ചില്‍ ഇയാള്‍ക്കെതിരെ പരാ തി നല്‍കി.
എന്നാല്‍ പ്രതിയെ സംരക്ഷിക്കാന്‍ മന്ത്രി തലത്തില്‍ ഇടപെടലുകള്‍ ഉണ്ടായി എന്നാണ് മയൂഖ പറ ഞ്ഞത്. മുന്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി എന്നി വരാണ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചത് എന്ന് പത്രസമ്മേളനത്തില്‍ മയൂഖ ജോണി ആ രോപി ച്ചിരുന്നു.