വ്യാഴാഴ്ച രാവിലെ വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ പത്തു ശതമാനം ഉയര്‍ച്ച രേഖ പ്പെടു ത്തിയ ശേഷമാണ് ഓഹരി വില കൂപ്പ് കുത്തിയത്. ഉച്ചവരെ പത്തു ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിലയില്‍ ഉണ്ടായത്
കൊച്ചി: തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപം ഇറക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ കുതിച്ചുയര്‍ന്ന കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓ ഹരി വിലയില്‍ ഇടിവ്. വ്യാഴാഴ്ച രാവിലെ വ്യാപാരം തുട ങ്ങി ആദ്യ മണിക്കൂറുകളില്‍ പത്തു ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഓഹരി വില കൂപ്പ് കുത്തിയത്. ഉച്ചവരെ പത്തു ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിലയില്‍ ഉണ്ടായത്.
കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനേക്കാള്‍ 20.40 രൂപ താഴെയാണ് കിറ്റെക്‌സിന്റെ ഓഹരി വ്യാപാ രം നടക്കുന്നത്. 183.65 രൂപയാണ് നിലവിലെ ഓഹരി വില. ഒരാഴ്ച മുമ്പ് 108 രൂപയ്ക്കു വാങ്ങിയ ഓഹരി 220 രൂപ പിന്നിടുമ്പോള്‍ ലാഭമെടുക്കാനുള്ള താല്‍പര്യം നിക്ഷേപകര്‍ക്കുണ്ടാകുക സ്വാഭാവികമാ ണെന്നാണ് വിലയരുത്തല്‍. വില്‍പന തുടങ്ങിയതിനു പിന്നാലെ കൂടുതല്‍ നിക്ഷേപകര്‍ ലാഭമെടു ക്കാന്‍ ശ്രമിച്ചതാണ് ഓഹരിക്കു തിരിച്ചടിയായത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനേക്കാള്‍ 20.40 രൂപ താഴെയാണ് കിറ്റെക്‌സിന്റെ ഓഹരി വ്യാപാരം നടക്കുന്നത്. 183.65 രൂപയാ ണ് നിലവിലെ ഓഹ രി വില.
തെലങ്കാനയിലെ നിക്ഷേപം പ്രഖ്യാപിച്ച ശേഷം കിറ്റെക്‌സിന്റെ ഓഹരി വിലയില്‍ 44.26 ശതമാന ത്തിന്റെ വര്‍ധനയാണുണ്ടായത്. കേരളത്തില്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന അപ്പാരല്‍ പാര്‍ക്ക് ഉപേ ക്ഷിച്ചാണ് സാബു തെലങ്കാനയിലേക്കു പോവുന്നത്. കേരളത്തില്‍ ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുകയാ ണെന്നും പരാതി ഉന്നയിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായില്ലെന്നും ആ രോപിച്ചാണ് സാബു നിക്ഷേപത്തില്‍ നിന്നു പിന്‍മാറിയത്.
വ്യാഴാഴ്ച കൂടി 10 ശതമാനം ലാഭത്തില്‍ ക്ലോസ് ചെയ്തിരുന്നെങ്കില്‍ വെള്ളിയാഴ്ച മുതല്‍ അപ്പര്‍ സര്‍ ക്യൂട്ട് അഞ്ചു ശതമാനത്തിലേയ്ക്കു ചുരുങ്ങുമായിരുന്നു. ഇതിനിടെ ഓഹരിക്കു പെട്ടെന്നുണ്ടായ കു തിച്ചു കയറ്റം സെബിയുടെ ശ്രദ്ധയില്‍പ്പെടുന്നതിനും ഓഹരിയെ ജിഎസ്എം വിഭാഗത്തിലേയ്ക്കു ലിസ്റ്റു ചെയ്യുന്നതിനുമുള്ള സാധ്യത മുന്നില്‍ കാണുന്നുന്നുണ്ട്. ഇത് ദീര്‍ഘകാല നിക്ഷേപകരെ ബാധിക്കുന്നില്ലെങ്കിലും ഓരോ ദിവസവും വാങ്ങി അന്നു തന്നെ വില്‍ക്കുന്ന ട്രേഡേഴ്‌സ് ഇടപാട് നടക്കാതെ പോകും. ഇതോടെ ഇത്തരത്തിലുള്ള നിക്ഷേപകരെ ഓഹരിക്കു നഷ്ടമാകാനിടയുണ്ട്. ഇങ്ങനെ വന്നാല്‍ അത് ഓഹരിയുടെ ഇടിവിനു വഴിയൊരുക്കും.
വാഗ്ദാനങ്ങളുടെയും സൗജന്യങ്ങളുടെയും പെരുമഴയാണ് തെലങ്കാന നല്‍കുന്നത്. മറ്റു സംസ്ഥാന ങ്ങളും അങ്ങനെയാണ്. മുടക്കുമുതലിന്റെ 70 ശതമാനം മുതല്‍ 90 ശതമാനം വരെ സര്‍ക്കാര്‍ ഏഴെ ട്ടു വര്‍ഷത്തിനുള്ളില്‍ തിരിച്ചു നല്‍കുന്നു. 1000 കോടി മുടക്കുന്ന നിക്ഷേപകന് 700 കോടി മുതല്‍ 900 കോടിവരെ തിരിച്ചു തരുമെന്നും സാബു അവകാശപ്പെട്ടു.