പൊലീസ് സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സ്വയം വാദിക്കാന്‍, ഫ്രാന്‍സി സ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി മഠത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര. പല അഭിഭാ ഷകരെയും ബന്ധപ്പെട്ടിട്ടും ഹാജരാവാന്‍ വിസമ്മതിച്ചതിനാലാണ് കേസ് സ്വയം വാദിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു
കൊച്ചി: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലി സ് സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ ഹൈ ക്കോടതിയില്‍ സ്വയം വാദിക്കാന്‍ സിസ്റ്റര്‍ ലൂസി കള പ്പുര. പല അഭിഭാഷകരെയും ബന്ധപ്പെട്ടിട്ടും ഹാജരാവാന്‍ വിസമ്മതിച്ചതിനാലാണ് കേസ് സ്വയം വാദിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.
ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് സ്വയം വാദിക്കുന്ന ത്. അഭിഭാഷകന്റെ സഹായമില്ലാതെ കന്യാ സ്ത്രീ കേസ് നേരിട്ടു വാദിക്കാന്‍ കോടതിയില്‍ ഹാജരാ കുന്നത് രാജ്യത്തെ ആദ്യസംഭവമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഹൈക്കോടതിയി യാണ് വാദം കേള്‍ക്കുന്നത്.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി നല്‍കിയ ഹര്‍ജി ജസ്റ്റിസ് രാജ വിജയ രാഘവ ന്റെ ബെഞ്ചാണ് ഇന്നു പരിഗണിക്കുന്നത്. ഹര്‍ജിയില്‍ നേരത്തെ സിസ്റ്റര്‍ ലൂസിക്കു വേണ്ടി ഹാജ രായ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞിരുന്നു. സിസ്റ്റര്‍ ലൂസിയെ സന്യാസിനീ സമൂഹത്തില്‍ നി ന്ന് പുറത്താക്കിയ നടപടി ശരിവെച്ച വത്തിക്കാന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീയെ മഠത്തില്‍ നിന്ന് പുറത്താക്കണമെന്നാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്റെ ആവശ്യം. ഇതിനെതിരെയാണ് സിസ്റ്റര്‍ ലൂസിയുടെ ഹര്‍ജി. കഴിഞ്ഞ ദിവസം കേസില്‍ കോടതി പ്രാരംഭവാദം കേട്ടിരുന്നു.
പൊലീസ് സംരക്ഷണം മാത്രമാണ് താന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനു അനുകൂലമാ യി ഇടക്കാല വിധിയും ഉണ്ട്. സന്ന്യാസിനീ സഭയില്‍ നിന്നു പുറത്താക്കപ്പെട്ട സാഹചര്യത്തില്‍ മഠ ത്തില്‍ തുടര്‍ന്നു താമസിക്കാനാവുമോയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞിരുന്നു. കോടതിയു ടെ ഈ പരാമര്‍ശം തന്റെ ഹര്‍ജിയുമായി ബന്ധപ്പെട്ടതല്ലെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. താന്‍ ദീര്‍ഘ കാലം സന്യാസിനീസമൂഹത്തിന്റെ ഭാഗമായിരുന്നുവെന്നും മഠത്തില്‍ നിന്ന് മാറിയാല്‍ പോകാന്‍ ഇടമില്ലെന്നുമാണ് സി. ലൂസിയുടെ വാദം. താന്‍ വത്തിക്കാന്‍ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും സിസ്റ്റര്‍ ലൂസി കോടതിയെ അറിയിക്കും.