ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റും ജാമ്യവും. സ്റ്റേഷനില്‍ നേരിട്ട് എത്തി ഹാജരായ ശേഷമായിരുന്നു ആദിത്യനെ അറസ്റ്റ് ചെയ്തത്
കൊല്ലം: നടി അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഹൈക്കോ ടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റും ജാമ്യവും. സ്റ്റേഷനില്‍ നേരിട്ട് എത്തി ഹാജരായ ശേഷമായിരുന്നു ആദിത്യനെ അറസ്റ്റ് ചെയ്തത്.
സ്റ്റേഷനില്‍ ഹാജരാകാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ആദിത്യന് നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാലും ആദിത്യനെ ജാമ്യ ത്തില്‍ വിടണമെന്ന് ഹൈക്കോടതി പോലീസിനും നിര്‍ദേശം നല്‍കിയിരുന്നു. സ്ത്രീധനമാവശ്യപ്പെട്ട് ആദിത്യന്‍ നിരന്തരം പീഡിപ്പിച്ചെന്നാണ് അമ്പിളി ദേവിയുടെ പരാതി. മറ്റൊരു സ്ത്രീയുമായുളള ബന്ധം ചോദ്യം ചെയ്തതിന്റെ പേരിലും ആദിത്യന്‍ ത ന്നെ മര്‍ദിച്ചെന്ന് അമ്പിളി ആരോപിച്ചിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ക്കിടെ ആദിത്യന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.
നേരത്തെ അമ്പിളി ദേവി നല്‍കിയ പരാതിയില്‍ ആദിത്യനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടു ള്ള ഇടക്കാല ഉത്തരവിന്റെ സമയപരിധി ജൂലൈ ഏഴുവരെ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വീണ്ടും പരിഗണിച്ചതും മുന്‍കൂര്‍ ജാമ്യം നല്‍കിയതും. സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം മാന സികവും ശാരീരകവുമായ പീഡനങ്ങള്‍ ആദിത്യന്‍ ജയന്‍ ഏല്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ചവറ പൊലീ സിലാണ് അമ്പിളിദേവി പരാതി നല്‍കിയത്. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭീഷണി പ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.