രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂട്ടമായി എത്തുന്നതിനെ പ്രധാനമന്ത്രി വിമര്‍ശിച്ചു
ന്യൂഡല്‍ഹി: കോറോണ മൂന്നാം തരംഗം സംഭവിക്കാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്ക ണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രോഗിക ളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ വിനോദസ ഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂട്ടമായി എത്തുന്നതിനെ പ്രധാനമന്ത്രി വിമര്‍ശിച്ചു. കോറോ ണ സാഹചര്യങ്ങള്‍ വിലയിരുത്താനായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വിനോദ, വ്യാപാര മേഖലകളെ കോറോണ പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധിയില്‍ നിന്നെല്ലാം രാജ്യം കരകയറുന്നതേയുള്ളൂ. ഹില്‍ സ്റ്റേഷനുകളിലും മാര്‍ക്കറ്റുകളിലുമെല്ലാം ആളുക ള്‍ മാസ്‌ക്കോ സാമൂഹിക അകലമോ പാലിക്കാതെ കൂട്ടം കൂടുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രി വ്യ ക്തമാക്കി. രാജ്യത്ത് കോറോണ മൂന്നാം തരംഗം ഉണ്ടാകുന്നതിന് മുന്‍പ് വിനോദ സഞ്ചാര മേഖലക ളില്‍ പോയി വരാം എന്ന ചിന്തയാ ണ് പലര്‍ക്കും. ഈ പ്രവണത ശരിയല്ലെന്നും മൂന്നാം തരംഗം സം ഭവിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നാം തരം ഗത്തെ നേരിടാന്‍ വാക്സിനേഷന്‍ ഡ്രൈവ് ത്വരിതപ്പെടുത്തേണ്ടത് തുടരേണ്ടതുണ്ട്. ഹില്‍ സ്റ്റേഷനുകളില്‍ കാണുന്ന ആള്‍ക്കൂട്ടം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോറോണയുടെ ആശങ്ക രാജ്യത്ത് നിന്നും വിട്ടുപോയിട്ടില്ല. കോറോണ വകഭേദങ്ങളെ സൂക്ഷ്മമായി കരുതിയിരിക്കണം. വൈറസിന്റെ സ്വഭാവത്തെ മനസിലാക്കി അത്തരത്തില്‍ പെരുമാറാന്‍ ജനങ്ങ ളെ പ്രാപ്ത്തരാക്കണമെന്നും മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. അസം, നാഗാ ലാന്‍ഡ്, ത്രിപുര, സിക്കിം, മണിപ്പൂര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം എന്നി സംസ്ഥാനങ്ങളി ലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.