രണ്ട് കുട്ടികളില്‍ കൂടുതലുള്ള കുടും ബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും റേഷനും വെട്ടിക്കുറ യ്ക്കുന്ന നിയമം നടപ്പാക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിയമസഭാ തെര ഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേയാണ് ബിജെപി സര്‍ക്കാരിന്റെ നിര്‍ണായക നീക്കം
ലഖ്‌നൌ: ജനസംഖ്യാ നിയന്ത്രണത്തിനായി കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനൊരുങ്ങി യുപി സര്‍ക്കാര്‍. രണ്ട് കുട്ടികളില്‍ കൂടുതലുള്ള കുടും ബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും റേഷനും വെട്ടിക്കുറയ്ക്കുന്ന നിയമം നടപ്പാക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിയ മസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേയാണ് ബിജെപി സര്‍ക്കാരിന്റെ നിര്‍ണായക നീക്കം.
പുതിയ നിയമം നടപ്പാക്കുന്നതോടെ രണ്ട് കുട്ടികളില്‍ കൂടുതലുള്ള ദമ്പതികള്‍ക്ക് കടുത്ത നിയന്ത്ര ണമായിരിക്കും വരിക. സര്‍ക്കാര്‍ സബ്‌സിഡി കളും സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ സഹായവും ഇവര്‍ക്ക് ലഭിക്കില്ല. കൂടാതെ സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷിക്കാനും നി യന്ത്രണമുണ്ടാകും. രണ്ട് കുട്ടികളില്‍ അധികമുണ്ടെങ്കിലും കുടുംബത്തിന് ആകെ ലഭിക്കുന്ന റേ ഷന്‍ ആനുകൂല്യം നാലുപേര്‍ക്കുള്ള തു മാത്രമായിരിക്കും. പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ മത്സ രിക്കുന്നതിനും നിയന്ത്രണം കൊണ്ടുവരുന്നതാണ് പുതിയ നിയമത്തിന്റെ കരട്. നിയമത്തിന്റെ കര ടിന്മേല്‍ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ജൂലൈ 19 വരെ യുപി നിയമ കമ്മീഷന്‍ സമയം നല്‍കിയി ട്ടുണ്ട്.
അതേസമയം, നിയമത്തിനെതിരെ വിവാദവും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. മുസ്ലീം വിഭാഗത്തെ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ യുപി ജന സംഖ്യാ നിരോധന, നിയന്ത്രണ ബില്‍ 2021 കൊണ്ടു വരുന്നതെന്നാണ് പ്രധാന ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഹിന്ദു ഭൂരിപ ക്ഷ വോട്ട് ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവരുന്നതെന്നും ആരോപണമുണ്ട്.
അതേസമയം, രണ്ട് കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് അധിക ഇന്‍സറ്റീവുകള്‍ ലഭിക്കുന്നതിനു പുറമെ സര്‍ വീസിനിടെ അധിക ശമ്പള വര്‍ധനവിനും അര്‍ഹതയുണ്ടാകും. ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ യൂട്ടിലിറ്റ ഇ ചാര്‍ജില്‍ മൂന്ന് ശതമാനം റിബേറ്റും ലഭിക്കും. ഒരു കുട്ടി മാത്രമാണുള്ളതെങ്കില്‍ ആനു കൂല്യങ്ങളില്‍ കൂടുതല്‍ വര്‍ധനവുണ്ടകാകും. നാല് അധിക ശമ്പള വര്‍ധനവിനു പുറമെ കുട്ടികള്‍ ക്ക് 20 വയസ്സുവരെ ആരോഗ്യപരിരക്ഷയും സ്‌കൂള്‍ പ്രവേശനത്തിനു മുന്‍ഗണന യും ലഭിക്കും. കൂടാതെ ബിരുദതലം വരെ കുട്ടിയുടെ പഠനച്ചെലവും സര്‍ക്കാര്‍ വഹിക്കും. എന്നാല്‍ ഈ ആനുകൂ ല്യങ്ങള്‍ സ്വീകരിച്ച ശേഷവും കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ ഇത്തരത്തില്‍ സ്വീക രിച്ച ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കും.