കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ലഹരിക്കടി മയാക്കല്‍ എന്നീ വകുപ്പുകളാണ് വൈഗ കൊലക്കേസില്‍ അച്ഛന്‍ സനുമോഹനെതിരെ ചുമത്തി യിരിക്കുന്നത്
കൊച്ചി : പതിമൂന്നുകാരി മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ സനുമോഹ നെ തിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കാക്ക നാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയി ലാണ് 236 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. 1200 പേജുള്ള കേസ് ഡയറിയും കുറ്റപത്രത്തോടൊ പ്പമുണ്ട്.
മകള്‍ ബാധ്യതയാകുമെന്ന് കണ്ട് സനുമോഹന്‍ കൊലപാതകം നടത്തുകയായിരുന്നു എന്നാണ് കു റ്റപത്രത്തില്‍ പറയുന്നത്. കുട്ടിയെ കൊലപ്പെടുത്തി രക്ഷപ്പെടാനായിരുന്നു ശ്രമം. കടബാധ്യത കളി ല്‍ നിന്നും രക്ഷപ്പെട്ട് മറ്റൊരാളായി ജീവിക്കാന്‍ ശ്രമിച്ചിരുന്നതായും കുട്ടി ഒരു ബാധ്യതയാകു മെന്ന് ഭയന്നിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തിന് തൊട്ടുമുന്‍പ് ആലപ്പുഴയില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി അരൂരില്‍ വച്ച് കുട്ടിക്ക് ഭക്ഷണം വാങ്ങി നല്‍കി. ഇതില്‍ ലഹരി വസ്തു കലര്‍ത്തി കുട്ടിയെ ബോധം കെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഫ്‌ളാറ്റില്‍ എത്തിയ ശേഷം പെണ്‍കു ട്ടിയുടെ മുഖത്ത് തുണിയിട്ട ശേഷം ദേഹത്തോട് ചേര്‍ത്ത് അമര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് മകളുടെ ബോധം പോയി. മകള്‍ മരിച്ചു എന്ന് കരുതിയാണ് പെരിയാറില്‍ കൊ ണ്ടുപോയി എറിഞ്ഞതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കുട്ടി മരിച്ചെന്ന് കരുതി സനുമോഹന്‍ വൈഗയെ പെരിയാറില്‍ എറിയുകയായിരുന്നു. എന്നാല്‍ കു ട്ടി മരിച്ചിരുന്നില്ലെന്നും വെള്ളം കുടിച്ചാണ് മരിച്ചതെന്നും പൊലീസ് കണ്ടെത്തി. കൊലപാതകം, തട്ടി ക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ലഹരിക്കടിമയാക്കല്‍ എന്നീ വ കുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.