നിയമസഭാ കയ്യാങ്കളി കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധ മുയര്‍ത്തി കേരള കോണ്‍ഗ്രസ് എം
കോട്ടയം : നിയമസഭാ കയ്യാങ്കളി കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ സംസ്ഥാന സര്‍ ക്കാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധ മുയര്‍ത്തി കേരള കോണ്‍ഗ്രസ് എം. മാ ണി അഴിമതിക്കാരനായതുകൊണ്ടാണ് പ്രതിഷേധം നടത്തിയതെന്ന് നിയമസഭാ കയ്യാങ്കളി ക്കേസി ല്‍ സുപ്രീംകോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിക്കുകയും സത്യ വാങ്മൂലം നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളാ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് കാരണം.
വിജിലന്‍സ് കോടതിയും ഹൈക്കോടതിയും മാണിയെ കുറ്റവിമുക്തനാക്കിയതാണ്. അഭിഭാഷക നോട് അടിയന്തരമായി വിശദീകരണം തേടണമെന്നും കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
അഭിഭാഷകന്‍ ഇത്തരമൊരു നിലപാടെടുത്തത് തെറ്റാണ്. അദ്ദേഹത്തിനോട് സര്‍ക്കാര്‍ വിശദീ കരണം ചോദിക്കണം. നാളെ കോട്ടയത്ത് പാര്‍ട്ടി യുടെ നിര്‍ണായകമായ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരാനിരിക്കുകയാണ്. പാര്‍ട്ടി ഭരണഘടന പൊളിച്ചെഴുതുന്നതിനെ കുറിച്ച ചര്‍ച്ചകളാണ് യോഗ ത്തില്‍ നടക്കാനിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ എടുത്ത നിലപാട് കൂടി ചര്‍ച്ചയാകും.
2015 ലെ ബജറ്റ് സമ്മേളനത്തിലാണ് വിവാദമായ കയ്യാങ്കളി സഭയ്ക്കുള്ളില്‍ അരങ്ങേറിയത്. അന്ന് അക്രമം കാട്ടിയ എംഎല്‍എമാര്‍ക്ക് എതിരായ കേസ് ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിചാര ണക്കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചു. രണ്ടു കോടതികളും ആവശ്യം തള്ളി. ഒടു വില്‍ ഇതേ ആവശ്യവുമായി സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ എത്തുകയായിരുന്നു. മൈക്ക് വലിച്ചൂരി വലിച്ചെറിഞ്ഞ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ വിചാരണ നേരി ടണം എന്നാണു സുപ്രീം കോടതിയും പറഞ്ഞത്.