കോവിഡ് വ്യാപനം വിലയിരുത്തുന്ന തിനും രോഗപ്പകര്‍ച്ച തടയുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നേരിട്ട് നല്‍കുന്നതിനുമാണ് കേന്ദ്രസംഘം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന ങ്ങളില്‍ എത്തുന്നത്
ന്യൂഡഹി: സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകാത്ത കേ രളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍. കേരള ത്തിന് പുറമേ അരുണാചല്‍പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂര്‍ സംസ്ഥാന ങ്ങളിലേ ക്കാണ് കേന്ദ്രസംഘത്തെ അയച്ചത്. രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദര്‍ശനം. കോവിഡ് വ്യാപനം വിലയിരുത്തുന്ന തിനും രോഗപ്പകര്‍ച്ച തടയുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗനിര്‍ ദേശങ്ങള്‍ നേരിട്ട് നല്‍കുന്നതിനുമാണ് കേന്ദ്രസംഘം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എത്തുന്നത്.
വലിയ രീതിയില്‍ അടച്ചുപൂട്ടല്‍ നടത്തിയിട്ടും കേരളത്തില്‍ രോഗബാധ പിടിച്ചുകെട്ടാന്‍ സാധി ച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10ന് മുകളില്‍ തന്നെയാണ്. ഇതോടൊപ്പം വൈറസ് വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമാണ് കേരളത്തിലേത്. നിലവില്‍ പ്രതിദിനം പതിനായി രത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. ഈ പശ്ചാത്തലത്തിലാണ് കോവിഡ് വ്യാപനം കുറയ്ക്കു ന്നതിന് കേന്ദ്രസംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഇളവുകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ കോവിഡ് മരണം നിശ്ചയിക്കുന്നതിനുള്ള സുപ്രീംകോടതി മാര്‍ഗരേഖ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദേശ ങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്രം നടപടി തുടങ്ങി. സഹാ യധനവും സംസ്ഥാനങ്ങള്‍ക്കുള്ള പുതിയ നിര്‍ദേശങ്ങളും തയ്യാറാക്കന്‍ പ്രത്യേക സമിതി ക്ക് രൂപം നല്‍കിയേക്കും. അറ്റോര്‍ണി ജനറല്‍ നല്‍കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം.